Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാപ്പറ്റ...

പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസിലെ സൗരോർജ വൈദ്യുതി നിലയം തുറന്നു

text_fields
bookmark_border
പുലാപ്പറ്റ: എം.എൻ.കെ.എം.ജി.എച്ച്.എസ്.എസിലെ 23 ക്ലാസ് മുറികളും ജൂൺ ഒന്നിനകം ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. സ്കൂളിൽ പുതുതായി സജ്ജമാക്കിയ സൗരോർജ വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ സ്കൂൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. അക്കാദമിക് മികവാണ് വിദ്യാലയങ്ങളുടെ മികവെന്നും മന്ത്രി പറഞ്ഞു. ലാബ് എന്ന കവിത രചിച്ച സ്നേഹയെ മന്ത്രി അഭിനന്ദിച്ചു. പി. ഉണ്ണി എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിജി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അംബുജാക്ഷി, വൈസ് പ്രസിഡൻറ് സി.കെ. അഹ്മദ് കബീർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഒ. ശ്രീകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രാജൻ, ഡി.ഇ.ഒ വേണു പുഞ്ചപ്പാടം, കെ.എസ്.ഇ.ബി എ.ഇ. സുരേന്ദ്രൻ, എം. ജയരാജൻ, ടി. രാമകൃഷ്ണൻ, പി. ജയചന്ദ്രൻ നായർ, അജിത് കിട്ടൂർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പാരിതോഷിക വിതരണം, ഹൃസ്വചിത്ര പ്രദർശനം എന്നിവ ഉണ്ടായി. കെ.എം. മുഹമ്മദ് ബഷീർ സ്വാഗതവും പ്രധാനാധ്യാപിക ടി.എം. സലീന ബീവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story