Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടവണ്ണ ജാമിഅ നദ്​വിയ...

എടവണ്ണ ജാമിഅ നദ്​വിയ വാർഷിക ദഅ്​വ സമ്മേളനത്തിന് സമാപനം

text_fields
bookmark_border
'സൗഹാർദവും ബഹുമാനവും നിലനിർത്താൻ ശ്രമിക്കണം' എടവണ്ണ: മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദവും ബഹുമാനവും നിലനിർത്താൻ ഓരോ പൗരനും പരിശ്രമിക്കണമെന്ന് എടവണ്ണ ജാമിഅ നദ്വിയ വാർഷിക ദഅ്വ സമാപന സമ്മേളനം ആഹ്വാനം ചെയ്തു. ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷ തീവ്രവാദവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സമാപന സമ്മേളനം കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരുന്നു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, ഫാറൂഖ് മൂസ ചന്തിരൂർ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. പി.വി. അൻവർ എം.എൽ.എ, എ. അസ്ഗറലി, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, ഡോ. സുൽഫിക്കറലി, ടി.പി. മൊയ്തീൻകോയ മദീനി, ഹനീഫ് കായക്കൊടി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ജലീൽ മാമാങ്കര, ഉനൈസ് പാപ്പിനിശ്ശേരി, പി.കെ. സക്കരിയ്യ സ്വലാഹി, മുഹമ്മദ് സമീൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു. 'പ്രമാണം' സെഷനിൽ അബ്ദുൽ അസീസ് മദീനി അധ്യക്ഷത വഹിച്ചു. കെ.സി. നിഅ്മത്തുല്ല ഫാറൂഖി, മുഹമ്മദലി മിശ്കാത്തി, കൊമ്പൻ മുഹമ്മദ് കാത്തിബി, എം.ടി. അബ്ദുസ്സമദ് സുല്ലമി, സൈനുൽ ആബിദ്, പി. ഷമീർ എന്നിവർ സംസാരിച്ചു. 'പ്രബോധനം' സെഷനിൽ ടി. മൂസ നദ്വി അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സമ്മേളനം എം.എം. നദ്വി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്ല സലഫി അധ്യക്ഷത വഹിച്ചു. 'വ്യതിയാനം വേർതിരിവുകൾ സൃഷ്ടിക്കുന്ന അകലങ്ങൾ' സെഷനിൽ ഹംസ ബാഖവി അധ്യക്ഷത വഹച്ചു. കെ.എം. ഫൈസി തരിയോട്, എ.പി. ആരിഫ് സൈൻ, അബൂബക്കർ നസാഫ്, യൂസുഫ് മുസ്ലിയാർ, ബാദുഷ ബാഖവി, അബ്ദുന്നൂർ ഈരാറ്റുപേട്ട, ഉമർ പാങ്ങ് എന്നിവർ സംസാരിച്ചു. Edavanna എടവണ്ണ ജാമിഅ നദ്വിയ ദഅ്വ സമാപന സമ്മേളനം കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു. എം. മുഹമ്മദ് മദനി, പി.പി. ഉണ്ണീൻകുട്ടി മൗലവി, എ. അസ്ഗറലി, നൂർ മുഹമ്മദ് നൂർഷ, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, പാലത്ത് അബ്ദുറഹ്മാൻ മദനി, പി.വി. അൻവർ എം.എൽ.എ, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, പി. ഹംസ ബാഖവി തുടങ്ങിയവർ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story