Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജ്ഞാനപ്പാന യഥാർഥ...

ജ്ഞാനപ്പാന യഥാർഥ മതേതരകൃതി ^-മുരുകൻ കാട്ടാക്കട

text_fields
bookmark_border
ജ്ഞാനപ്പാന യഥാർഥ മതേതരകൃതി -മുരുകൻ കാട്ടാക്കട പൂന്താനം സാഹിത്യോത്സവം സമാപിച്ചു പെരിന്തൽമണ്ണ: ജ്ഞാനപ്പാന യഥാർഥ മതേതരകൃതിയാണെന്ന് കവി മുരുകൻ കാട്ടാക്കട. പൂന്താനം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന കവിസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ, ജ്ഞാനപ്പാനയെ ഭക്തിഗാനമായി അവതരിപ്പിച്ച് മതാധിഷ്‍ഠിത ഗ്രന്ഥമായി തടയിടുകയായിരുന്നുവെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. രജനി സുരേന്ദ്രൻ രചിച്ച 'നേർചിത്രങ്ങൾ' കവിത സമാഹാരം മാങ്ങോട്ടിൽ ബാലകൃഷ്‍ണന് നൽകി അദ്ദേഹം പ്രകാശനം നിർവഹിച്ചു. മണമ്പൂർ രാജൻബാബു അധ്യക്ഷത വഹിച്ചു. വി.പി. വാസുദേവൻ, ജി.കെ. രാംമോഹൻ, ഡോ. എസ്. സഞ്ജയ്, സുഷമ ബിന്ദു, അശോക് കുമാർ പെരുവ, എം.എം. സചീന്ദ്രൻ, കെ.എം. സേതുമാധവൻ, രാജഗോപാൽ നാട്ടുകൽ, രജനി സുരേന്ദ്രൻ, പി.എസ്. വിജയകുമാർ, മുരളീധരൻ കൊല്ലത്ത്, സത്യൻ എരവിമംഗലം, ഇന്ദു ശ്രീനാഥ്, മോഹനൻ കാർത്ത, എൻ. സീന, ശിവപ്രസാദ് മണ്ണാർമല, മണിലാൽ മുക്കോട്ടുതറ, ഹരിദാസ് ചെമ്മാണിയോട്, സി.പി. ബൈജു, സുരേഷ് ചെമ്പത്ത്, ശിവൻ പൂന്താനം, ഭാസ്‍കരൻ അലനല്ലൂർ, ഹമീദ് പട്ടിക്കാട്, ഫൈസൽ വണ്ടൂർ, ജയദേവ് കൃഷ്‍ണൻ, ബാലകൃഷ്‍ണൻ തുവ്വൂർ, സി.ടി. അബ്‍ദുറഹ്മാൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. നൃത്തശിൽപം, കീഴാറ്റൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അവതരിപ്പിച്ച ഇശൽസന്ധ്യ എന്നിവയോടെ സാഹിത്യോത്സവം സമാപിച്ചു. സമാപനയോഗം വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. പാറക്കോട്ടിൽ ഉണ്ണി അധ്യക്ഷത വഹിച്ചു. റഷീദ് പറമ്പൻ, വി. അജിത്കുമാർ, എ.പി അഹമ്മദ്, സി. സേതുമാധവൻ, കീഴാറ്റൂർ അനിയൻ, പി. നാരായനുണ്ണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story