Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിജി...

ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ പോരാടുക കോർപറേറ്റ് ഭീകരതക്കെതിരെ ^സ്വാമി അഗ്​നിവേശ്

text_fields
bookmark_border
ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ പോരാടുക കോർപറേറ്റ് ഭീകരതക്കെതിരെ -സ്വാമി അഗ്നിവേശ് ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ പോരാടുക കോർപറേറ്റ് ഭീകരതക്കെതിരെ -സ്വാമി അഗ്നിവേശ് എടപ്പാള്‍: ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ കോർപറേറ്റ് ഭീകരതക്കെതിരെ പോരാട്ടം നടത്തുമായിരുന്നെന്ന് സ്വാമി അഗ്നിവേശ്. തിരുനാവായ സർവോദയ മേളയില്‍ 'ആധുനിക വികസനവും സർവധർമസമഭാവനയും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. എം.പി. മത്തായി, ആലേങ്കാട് ലീലാകൃഷ്ണൻ, ഡോ. ജോസ് മാത്യു, എച്ച്. സുധീർ, ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അഖിലേന്ത്യ സർവോദയ സംഘ് ജനറൽ സെക്രട്ടറി ഷെയ്ക് ഹുസൈൻ ഉദ്ഘാടനം ചെയ്തു. കേരള സർവോദയ സംഘം സംസ്ഥാന പ്രസിഡൻറ് ഡോ. ജോസ് മാത്യു, ടി.ആർ.എൻ. പ്രഭു, എം. പീതാംബരൻ മാസ്റ്റർ, രാജീവ് മുരളി, ജി. സദാനന്ദൻ എന്നിവർ സംസാരിച്ചു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാനും 150ാം ജന്മദിനാഘോഷം നടത്താനുമായി 15 ഇന കർമ പരിപാടികൾക്ക് രൂപം നൽകി. പരമേശ്വര ശർമ, സദാശിവൻ പിള്ള, പവിത്രൻ കോതേരി, പി.എസ്. സുകുമാരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 'ആധുനിക വികസനവും കാർഷിക മേഖലയും' സെമിനാറില്‍ സണ്ണി പൈക്കട വിഷയാവതരണം നടത്തി. ഖദീജ നർഗീസ്, ഡോ. ടി.എം. സുരേന്ദ്രനാഥ്, പി. കോയകുട്ടി മാസ്റ്റർ, കെ.യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സർവോദയ മേളക്ക് ഇന്ന് കൊടിയിറക്കം എടപ്പാള്‍: 70ാമത് തിരുനാവായ സർവോദയ മേളക്ക് തിങ്കളാഴ്ച കൊടിയിറക്കം. രാവിലെ ആറിന് ശാന്തിയാത്ര, എട്ടിന് തിരുനാവായയിൽ ഗാന്ധി സ്മൃതി സദസ്സ്, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനവും രാത്രി എട്ടിന് കലാപരിപാടികളും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story