Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅകിൽ മോഷണവും...

അകിൽ മോഷണവും അഗ്​നിബാധയും: അനങ്ങൻ മല വെളുക്കുന്നു

text_fields
bookmark_border
ഒറ്റപ്പാലം: അടിക്കടിയുള്ള അഗ്നിബാധയും വ്യാപകമായ അകിൽ മോഷണവും വനം വകുപ്പി​െൻറ അധീനതയിലുള്ള അനങ്ങൻ മലയെ വെളുപ്പിക്കുന്നു. മല സംരക്ഷിക്കാനും വിനോദസഞ്ചാര സാധ്യതകൾ പ്രാവർത്തികമാക്കാനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഹരിത വസതി' പദ്ധതിക്ക് കാൽ കോടി രൂപ ബജറ്റിൽ വകയിരുത്തിയ സാഹചര്യത്തിലും അഗ്നിബാധയും മോഷണവും തുടർക്കഥയാവുകയാണിവിടെ. മലയിൽനിന്ന് വൻതോതിലാണ് അകിൽ മോഷ്ടിച്ച് കടത്തുന്നതെന്ന് താഴ്വരയിലുള്ള ഗ്രാമവാസികൾ പറയുന്നു. അറവക്കാട് പ്രദേശത്തെ മലയോരങ്ങളിൽ അകിൽ മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിക്കപ്പെട്ടിട്ടുണ്ട്. കിലോക്ക് 2000ത്തിനുമേൽ വില ലഭിക്കുമെന്നതിനാലാണ് കൂടുതൽ പേർ അകിൽ മുറിച്ചുകൊണ്ടുപോകുന്നത്. അകിൽ മോഷ്ടാക്കൾ പുകവലിച്ചശേഷം ഉപേക്ഷിക്കുന്ന സിഗരറ്റ് പോലുള്ളവയിൽനിന്ന് പടരുന്നതാണ് അഗ്നിബാധയെന്ന സംശയവും പ്രദേശവാസികൾക്കുണ്ട്. അകിലിനകത്തെ കാതലിനാണ് വില ലഭിക്കുക. എന്നാൽ, മൂപ്പ് കുറഞ്ഞ മരങ്ങൾ വെട്ടിമുറിച്ച് ഉപേക്ഷിച്ച നിലയിൽ മലയുടെ താഴ്വാരങ്ങളിൽ കാണപ്പെടുന്നു. അമ്പലപ്പാറ, അനങ്ങനടി, തൃക്കടീരി പഞ്ചായത്തുകളിലും ഒറ്റപ്പാലം നഗരസഭയിലുമായി പരന്നുകിടക്കുന്ന മലയിൽ ഇത്തരം സംഘങ്ങൾ പ്രവേശിക്കുന്നത് നിരീക്ഷിക്കാൻ സംവിധാനങ്ങളില്ലാത്തതാണ് മോഷണത്തിന് അവസരമൊരുക്കുന്നത്. വേനൽ പിറന്നശേഷം ഈ വർഷം നാലോ അഞ്ചോ തവണയാണ് മല കത്തിയത്. വനസമ്പത്തും അപൂർവ ഔഷധ സസ്യങ്ങളും ജീവജാലങ്ങളും ഓരോ അഗ്നിബാധയിലും വൻതോതിലാണ് നശിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story