Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എസ്.എഫ് പ്രൊഫ്...

എസ്.എസ്.എഫ് പ്രൊഫ് സമ്മിറ്റ് സമാപിച്ചു

text_fields
bookmark_border
പഴയങ്ങാടി: ധൈഷണികതയും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമാക്കി ദീപ്തമായ കാമ്പസുകള്‍ക്ക് പ്രതിജ്ഞയെടുത്ത് എസ്. എസ്.എഫ് പ്രൊഫ് സമ്മിറ്റ് സമാപിച്ചു. തങ്ങളുടെ അജണ്ടകള്‍ക്ക് എതിരെ നില്‍ക്കുന്നവരെ നിശ്ശബ്ദരാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ഫാഷിസം ഇനിയും കലാലയങ്ങള്‍ കയറിനിരങ്ങരുതെന്ന് പ്രൊഫ് സമ്മിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം. അബ്ദുല്‍ മജീദ്, എം.ടി. ശിഹാബുദ്ദീന്‍ സഖാഫി, എം. മുഹമ്മദ് സ്വാദിഖ് എന്നിവര്‍ പ്രഭാഷണം നടത്തി. എം.എസ്. ജലീല്‍, ശംസീര്‍ എസ്, ജമാല്‍ മാളികുന്ന്, പി.കെ. അബ്ദുല്‍ സമദ്, ഒ.എം.എ. റശീദ്, അബ്ദുല്‍ റഹൂഫ് ബംഗളൂരു, മുഹമ്മദ് സുഹൈല്‍ അഹ്മദാബാദ് എന്നിവർ നേതൃത്വം നല്‍കി. ഹാഫിസ് ഇഹ്സാന്‍ ഖാദിരി ശ്രീലങ്ക സംസാരിച്ചു. കാമ്പസ് നൈതികതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. നൂറുദ്ദീന്‍ റാസി, ഡോ. ശമീറലി വിഷയാവതരണം നടത്തി. ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, അബ്ദുൽ ജലീൽ സഖാഫി എന്നിവർ സംസാരിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. സി.കെ. റാശിദ് ബുഖാരി സമാപനസന്ദേശം നല്‍കി. മൊഹിയ്ദീൻ സഖാഫി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story