Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅൽഹുദ വനിതവേദി വാർഷിക...

അൽഹുദ വനിതവേദി വാർഷിക സമ്മേളനം

text_fields
bookmark_border
മലപ്പുറം: അൽഹുദ വനിത കലാ സാഹിത്യവേദി പ്രഥമ വാർഷിക സമ്മേളനം ശാന്തപുരം അൽജാമിഅ ഓഡിറ്റോറിയത്തിൽ നടന്നു. ആരാമം എഡിറ്റർ കെ.കെ. സുഹറ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.പി. സുമയ്യ ഉസ്മാൻ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീൽ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന െചയ്തു. ഖമറുന്നീസ അൻവർ, അഡ്വ. ഫരീദ ബാനു, പി. ലൈല ടീച്ചർ എന്നിവർ പങ്കെടുത്തു. നോവലിസ്റ്റ് സീനത്ത്‌ ചെറുകോട്, കവയിത്രി സൈനബ് ചാവക്കാട്, ഖദീജ സിദ്ദീഖ്, തനിമ മലപ്പുറം ജില്ല പ്രസിഡൻറ് ജബ്ബാർ പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു. ഹസീന മഞ്ചേരി സ്വാഗതവും റംല റഫീഖ് പള്ളിക്കുത്ത് നന്ദിയും പറഞ്ഞു. കലാപരിപാടികൾ, ആദരിക്കൽ, അവാർഡ് ദാനം, പെൺമഷി സുവനീർ പ്രകാശനം, പുസ്തക പ്രകാശനം എന്നിവ നടന്നു. mplas alhudha: അൽഹുദ വനിത കലാ സാഹിത്യവേദി വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി ഖമറുന്നീസ അൻവറിന് ഉപഹാരം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story