Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിളിക്കുന്നുകാവ്...

കിളിക്കുന്നുകാവ് ചുറ്റുവിളക്കുത്സവം കൊടിയേറ്റം നാളെ

text_fields
bookmark_border
പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഉത്സവ കൊടിയേറ്റം ചൊവ്വാഴ്ച നടക്കും. ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ഭദ്രകാളി കളംപാട്ട് സമാപനവും ഇതോടൊപ്പം നടക്കും. രാവിലെ അഞ്ചിന് മഞ്ഞൾ അഭിഷേകം, മഹാഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കമാവും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചുറ്റുവിളക്കുത്സവ കൊടിയേറ്റത്തോടെ തുടക്കമാവുന്ന ഉത്സവാഘോഷങ്ങൾ 36 ദിവസം നീണ്ടുനിൽക്കും. ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി കൃഷ്ണമുരാരി ഭട്ട്, പൊതുവായ വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story