Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുതലമടയിലെ എൻഡോസൾഫാൻ...

മുതലമടയിലെ എൻഡോസൾഫാൻ പാക്കേജ്; എങ്ങുമെത്താതെ രണ്ടാംഘട്ട പഠനം

text_fields
bookmark_border
കൊല്ലങ്കോട്: മുതലമടയിൽ എൻസോൾഫാൻ ഇരകളെ നിർണയിക്കാനായുള്ള ആരോഗ്യവകുപ്പ് പഠനത്തി​െൻറ രണ്ടാംഘട്ട എങ്ങുമെത്താത്തതിനാൽ ചികിത്സ സഹായം പോലും ലഭ്യമാകാതെ രോഗികൾ. മാവിൻതോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനി തളിച്ചതുമൂലമുണ്ടായ ജനിതക പ്രശ്നങ്ങൾമൂലം മുതലമടയിൽ അംഗവൈകല്യവും മാനസിക വൈകല്യങ്ങളും കണ്ടെത്തിയവരെ പഠനം നടത്തി എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തണമെന്നത് ഒന്നര പതിറ്റാണ്ടുകളായി ഇരകളുടെ ആവശ്യമാണ്. എന്നാൽ, ആരോഗ്യവകുപ്പ് സർവേയും പ്രാഥമിക പരിശോധനകളും നടത്തി 'ചടങ്ങ്' അവസാനിപ്പിച്ചതിനാൽ ദുരിതംപേറുന്ന കുരുന്നുകളുടെ ചികിത്സപോലും പ്രതിസന്ധിയിലായിരിക്കുകയാണ്. 2014ൽ ആരോഗ്യ വകുപ്പി​െൻറ കണക്കെടുപ്പിൽ 188 രോഗികളെയാണ് കണ്ടെത്തിയത്. ഇതനുസരിച്ച് മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തൃശൂർ മെഡിക്കൽ കോളജിൽ നിന്നെത്തിയ ആറംഗ വിദഗ്ധ സംഘം ഇരകളെ പരിശോധിച്ചു. തുടർന്ന്, രണ്ടുഘട്ടങ്ങളിലായി പഠനം നടത്തി ബോധ്യപ്പെട്ടാൽ മാത്രമെ എൻഡോസൾഫാൻ ഇരകളാണെന്ന് പ്രഖ്യാപിക്കാനാകൂ എന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്ന് സർക്കാറിന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് തൃശൂർ മെഡിക്കൽ കോളജിൽനിന്നെത്തിയ സംഘം അറിയിച്ചതെന്ന് മുതലമട പി.എച്ച്.സിയിലെ ഡോക്ടർ അരുൺരാജ് പറഞ്ഞു. എന്നാൽ, ഇന്നുവരെ രണ്ടാംഘട്ട പരിശോധനക്ക് ആരോഗ്യവകുപ്പ് തയാറായിട്ടില്ല. കാസർകോട് എൻഡോസൾഫാൻ ഇരകൾക്ക് പ്രഖ്യാപിച്ച പാക്കേജ് മുതലമടയിലെ എൻഡോസൾഫാൻ ഇരകൾക്കും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് ദേശീയ മനുഷ്യാവകാശ കമീഷന് നിവേദനം നൽകിയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്നും അർഹരാണെങ്കിൽ ഉടൻ പാക്കേജ് അനുവദിക്കണമെന്നും കമീഷൻ നിർദേശിച്ചു. ഇതുമായി ബന്ധപെട്ട് ഒരു നടപടിയും സംസ്ഥാന സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് എൻഡോസൾഫാൻ വിരുദ്ധ സമിതി പ്രവർത്തകനായ ദേവൻ കാമ്പ്രത്ത്ചള്ള പറഞ്ഞു. കഴിഞ്ഞദിവസം എൻഡോസൾഫാൻ ഇരയായ ബംഗ്ലാമേട് സ്വദേശിയായ സഞ്ജു (19) മരിച്ചു. സമാനമായി പത്തിലധികം പേർ മരിച്ചിട്ടും സർക്കാർ അർഹമായ പാക്കേജിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എൻഡോസൾഫാൻ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story