Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോളിഡാരിറ്റിയുടെ...

'സോളിഡാരിറ്റിയുടെ ജനപക്ഷ ഇടപെടലുകൾ മാതൃക'

text_fields
bookmark_border
മലപ്പുറം: ജനപക്ഷ ഇടപെടലുകളിൽ ഇതരസാമൂഹിക പ്രസ്ഥാനങ്ങൾക്ക് സോളിഡാരിറ്റി മാതൃകയായെന്ന് സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ്. ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേഖല കൺവെൻഷനുകളുടെ ഉദ്ഘാടനം തിരൂർക്കാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സമീർ കാളികാവ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജലീൽ കോഡൂർ, ഷാഫി മങ്കട, ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അംഗം മുഹമ്മദലി എന്നിവർ സംസാരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ബിനു നൗഫലിന് സംസ്ഥാന പ്രസിഡൻറ് ഉപഹാരം നൽകി. തിരൂരിൽ നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അനസ് അലി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ വി.പി.എ. ശാക്കിർ, ബന്ന തിരൂർ, ഷമീം ചൂനൂർ, ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു. mplrs1 സോളിഡാരിറ്റി മേഖല കൺവെൻഷനുകളുടെ ഉദ്ഘാടനം തിരൂർക്കാട്ട് പി.എം. സാലിഹ് നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story