Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോയമ്പത്തൂരിൽ കാർ...

കോയമ്പത്തൂരിൽ കാർ മരത്തിലിടിച്ച്​ ആന്തിയൂർകുന്ന്​ സ്വദേശികൾക്ക്​ പരിക്ക്​

text_fields
bookmark_border
കോയമ്പത്തൂർ: ഒട്ടൻഛത്രത്തിന് സമീപം നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് നാല് മലയാളികൾക്ക് പരിക്കേറ്റു. ഏർവാടി തീർഥാടക സംഘത്തിൽപ്പെട്ട മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് മുഹമ്മദി​െൻറ മകൻ അബ്ദുസലിം (32), സഹോദരി റജിന (22), ബന്ധു അബൂബക്കർ (55), ഇവരുടെ മകൻ റിസാദ് (25) എന്നിവർക്കാണ് പരിക്ക്. ചിലരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലർച്ച മലപ്പുറത്തുനിന്ന് ഏർവാടിക്ക് പോകവെ ഡിണ്ടുഗൽ ജില്ലയിലെ ഒട്ടൻഛത്രം കുയവനായ്ക്കൻപട്ടി ചെങ്കമലൈരായർ കോവിലിന് സമീപമുള്ള ആൽ മരത്തിലിടിക്കുകയായിരുന്നു. കാറി​െൻറ മുൻഭാഗം തകർന്നു. പരിസരവാസികൾ കാറി​െൻറ ഡോർ പൊളിച്ചാണ് പരിക്കേറ്റവരെ ഡിണ്ടുഗൽ ഗവ. ആശുപത്രിയിലെത്തിച്ചത്. റിസാദാണ് കാർ ഒാടിച്ചിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story