Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഹമ്മദി​െൻറ...

അഹമ്മദി​െൻറ ഓർമകൾക്കൊപ്പം സഞ്ചരിച്ച് ദാസൻ മലപ്പുറത്ത്

text_fields
bookmark_border
മലപ്പുറം: ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിന് തിങ്കളാഴ്ച മലപ്പുറം വേദിയാവുമ്പോൾ നേതാവി​െൻറ ഓർമച്ചിത്രങ്ങളുമായി കോഴിക്കോട്ടുകാരൻ ദാസൻ കെ. പെരുമണ്ണയും നഗരിയിലുണ്ടാവും. അദ്ദേഹത്തി​െൻറ ബാല്യം മുതൽ അവസാനകാലം വരെയുള്ള വിവിധ ചിത്രങ്ങളും ചരിത്രങ്ങളുമായാണ് ദാസൻ മലപ്പുറത്തെത്തിയത്. അഹമ്മദി​െൻറ യു.എൻ പ്രതിനിധി സഭയിലെ പ്രസംഗം, തെരഞ്ഞെടുപ്പ് പ്രചാരണം, വിദേശയാത്രകൾ തുടങ്ങിയവ ശേഖരത്തിലുണ്ട്. മുസ്ലിം യൂത്ത്ലീഗ് ബംഗളൂരു ദേശീയ സെമിനാറിലും കണ്ണൂരിലെ ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിലും മുന്നൂറോളം ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രങ്ങൾ കേരളത്തിനകത്തും പുറത്തും പ്രദർശിപ്പിച്ചിട്ടുണ്ട്. പേരാമ്പ്രയിലെ വെള്ളിയോടൻകണ്ടി ലക്ഷംവീട് കോളനിയിലാണ് താമസം. ചന്ദ്രികയാണ് ദാസ​െൻറ ഭാര്യ. മകൾ: സൂര്യ സി. ദാസ് എം.എസ്.എഫ് വനിത വിഭാഗമായ ഹരിത പ്രവർത്തകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story