Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടി.എം. ഋഷികേശൻ എൻ.ജി.ഒ ...

ടി.എം. ഋഷികേശൻ എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ്​; കൃഷ്ണപ്രദീപ് സെക്രട്ടറി

text_fields
bookmark_border
'മതാധിഷ്ഠിത ദേശീയതക്കെതിരെ പോരാടണം' നിലമ്പൂർ: നിലമ്പൂരിൽ രണ്ട് ദിവസങ്ങളിലായി നടന്ന കേരള എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം സമാപിച്ചു. മതാധിഷ്ഠിത ദേശീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെതിരെ പോരാടണമെന്നും ആവശ്യപ്പെട്ടു. 'വര്‍ത്തമാനകാല ഇന്ത്യ-: പ്രതിസന്ധികളും പ്രതിരോധവും' വിഷയം കിസാന്‍ സഭ അഖിലേന്ത്യ കമ്മിറ്റി അംഗം പി.കെ. സുധാകരന്‍ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ഒരു പങ്കുമില്ലാത്ത ആര്‍.എസ്.എസ് ദേശാഭിമാനം പ്രസംഗിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ സംസാരിച്ചു. വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷതക്കായി നിലകൊള്ളുക, ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക തുടങ്ങി 21 പ്രമേയങ്ങള്‍ അംഗീകരിച്ചു. ജില്ല പ്രസിഡൻറായി ടി.എം. ഋഷികേശൻ, ജനറൽ സെക്രട്ടറിയായി കെ. കൃഷ്ണപ്രദീപ്, ട്രഷററായി കെ. രവീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. എൻ.ജി.ഒ യൂനിയൻ ജില്ല ഭാരവാഹികൾ പടം:1 പ്രസിഡൻറ് ടി.എം. ഋഷികേശൻ പടം:2 ജനറൽ സെക്രട്ടറി എ.കെ. കൃഷ്ണപ്രദീപ് പടം:4- എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളന സമാപന സെമിനാറിൽ കിസാന്‍ സഭ അഖിലേന്ത്യ കമ്മിറ്റി അംഗം പി.കെ. സുധാകരന്‍ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story