Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാന്ത്വനം തൊഴിൽ...

സാന്ത്വനം തൊഴിൽ കൂട്ടായ്മക്ക് കെ.എസ്.എഫ്.ഇയുടെ 25 ലക്ഷം

text_fields
bookmark_border
പെരിന്തൽമണ്ണ: നഗരസഭയിൽ അരക്കുതാഴെ തളർന്നവർക്കായി തണലൊരുക്കുന്ന സാന്ത്വനം പദ്ധതിക്ക് സർക്കാറി​െൻറ പ്രത്യേക കാരുണ്യസ്പർശം. അഞ്ചുവർഷത്തെ സാന്ത്വനം പുനരധിവാസ ക്യാമ്പ് അനുഭവങ്ങളിൽനിന്ന് രൂപീകൃതമാക്കുന്ന തൊഴിൽ കൂട്ടായ്മക്കാണ് ധനകാര്യമന്ത്രി തോമസ് ഐസക് നിർദേശം നൽകിയതോടെ കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചത്. നട്ടെല്ലിന് ക്ഷതമേറ്റ് അരക്കുതാഴെ തളർന്ന 160 പേർക്കാണ് തുക പ്രയോജനപ്പെടുക. സോപ്പ്, പെനോയിൽ, നാടൻ ഉൽപന്നങ്ങൾ, കുട, സാരി പ്രിൻറിങ്, മെഴുകുതിരി, ജാം എന്നിവയുടെ നിർമാണം പലരും സാന്ത്വനം ക്യാമ്പിൽനിന്ന് പരിശീലിച്ചു. നിർമിച്ച ഉൽപന്നങ്ങൾ വിൽപനക്കായി നഗരസഭ സാന്ത്വനം വിപണനകേന്ദ്രം തുറക്കുകയും ചെയ്തു. ഇതിന് പുറമേ, കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക സ​െൻറർ സ്ഥാപിച്ച് 35 പേർക്ക് പരിശീലനം നൽകി. എല്ലാവരും പരിശീലനം സിദ്ധിച്ച മേഖലകളിൽ അനുയോജ്യമായ തെരഞ്ഞെടുത്ത് തൊഴിൽ ചെയ്യുന്നുണ്ട്. ഉൽപന്നങ്ങൾ ഫീൽഡിൽപോയി കടകളിലെത്തിച്ച് വിൽപന നടത്തുന്ന 17 പേരും വീടുകളിലിരുന്ന് തൊഴിലിലേർപ്പെട്ട 63 പേരും സാന്ത്വന കൂട്ടായ്മയിലുണ്ട്. ഉൽപന്നങ്ങളുടെ വിപണന സാധ്യത ലക്ഷ്യമിട്ട് 'സാന്ത്വനം ബ്രദേഴ്സ്' എന്നപേരിൽ തൊഴിൽ കൂട്ടായ്മ ശിൽപശാലയിൽ രൂപവത്കരിച്ചു. തൊഴിൽ ശിൽപശാല നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു വി. രമേശൻ അധ്യക്ഷത വഹിച്ചു. പടം.... pmna mc 3 പെരിന്തൽമണ്ണ നഗരസഭ സാന്ത്വനം തൊഴിൽ ശിൽപശാലയിൽ ചെയർമാൻ എം. മുഹമ്മദ് സലീം സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story