Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാളെ ശിവരാത്രി;...

നാളെ ശിവരാത്രി; ക്ഷേത്രങ്ങളൊരുങ്ങി

text_fields
bookmark_border
പൂക്കോട്ടുംപാടം: ശിവപുണ്യത്തിനായി വിശ്വാസികൾ കാത്തിരുന്ന ശിവരാത്രി നാളെ. മിക്ക ക്ഷേത്രങ്ങളിലും രാത്രിയിലും പകലും വിവിധ പരിപാടികൾ നടക്കും. ശിവരാത്രി ദിവസം വ്രതമനുഷ്ഠിക്കുകയും രാത്രി ഉറക്കമൊഴിച്ച് ഇൗശ്വരസ്മരണയിൽ ഉപവാസവുമായി കഴിയുകയും ചെയ്യുന്നതാണ് പതിവ്. വില്ല്വത്ത് ക്ഷേത്രത്തില്‍ രാവിലെ അഞ്ചിന് ഹരിനാമകീര്‍ത്തനം, ഏഴിന് ഭാഗവതപാരായണം, ഒമ്പതരക്ക് പൂക്കോട്ടുംപാടം രിസരി സംഗീത സ്കൂളി‍​െൻറ സംഗീതകച്ചേരി, പത്തിന് പാലുണ്ട സന്തോഷ്‌ മാസ്റ്ററുടെ ഭക്തി പ്രഭാഷണം, ഉച്ചക്ക് സമൂഹസദ്യ, മൂന്നിന് കലാമണ്ഡലം സുരേഷ് കാളിയത്തും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളൽ, വൈകീട്ട് ഏഴിന് വെള്ളിനേഴി ശിവകുമാറും സംഘവും അവതരിപ്പിക്കുന്ന തായമ്പക, ഒമ്പതരക്ക് വില്ല്വത്ത് കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, ഒരു മണിക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ വൈകീട്ട് ഏഴരക്ക് കരിമ്പില്‍ രാധാകൃഷ്ണ​െൻറ ഭക്തിപ്രഭാഷണം, ഒമ്പതിന് എഴുന്നള്ളത്ത്, പത്തിന് നൃത്തനൃത്യങ്ങൾ, 11ന് തുവ്വൂര്‍ ശിവരാത്രി നൃത്തകലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത സംഗീതശില്‍പം എന്നിവ നടക്കും. പ്രത്യേക പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി മൂത്തേടത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടും ക്ഷേത്രം ശാന്തി വിജയകുമാര്‍ എമ്പ്രാന്തിരിയും കാര്‍മികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story