Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​െഡയറി ഫാമി​െൻറ...

​െഡയറി ഫാമി​െൻറ പേരില്‍ കോടികളുടെ തട്ടിപ്പ്​; ഒളിവിലായിരുന്ന പ്രതി പിടിയിൽ

text_fields
bookmark_border
അരീക്കോട്: െഡയറി ഫാമി​െൻറ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാടില്‍ െഡയറി ഫാം നടത്തുന്നതി​െൻറ പേരില്‍ വിവിധ ജില്ലകളില്‍ ശാഖകള്‍ സ്ഥാപിച്ച് പണം സ്വരൂപിച്ച് മുങ്ങിയ ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ കാരിപറമ്പന്‍ ജയരാജനെയാണ് (38) അറസ്റ്റ് ചെയ്തത്. 2010ൽ അരീക്കോട് കേന്ദ്രീകരിച്ച് സ്ഥാപിച്ച വി.ജെ.എല്‍ ഡയറീസ് എല്‍.എല്‍.പി എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ്. വനിതകളെയും വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരെയും ഏജൻറുകളാക്കി 2013വരെ ഇടപാടുകാരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിച്ച സ്ഥാപനം പെട്ടെന്ന് നിര്‍ത്തലാക്കുകയായിരുന്നു. വിവിധ ജില്ലകളിൽനിന്ന് കലക്ഷനായി ലഭിച്ച കോടിക്കണക്കിന് രൂപയുമായാണ് ഇയാൾ മുങ്ങിയത്. നാലുവര്‍ഷമായി തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധ ഭാഗങ്ങളില്‍ മുങ്ങിനടക്കുകയായിരുന്നു. കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ ഇയാള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇയാൾക്കെതിരെ 40 കേസുകളുണ്ട്. അരീക്കോട് സ്റ്റേഷനില്‍ മാത്രം 16 കേസുകളുണ്ട്. ഇയാള്‍ പിടിയിലായതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.ഐ സിനോദ് അറിയിച്ചു. ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലി​െൻറ നിര്‍ദേശപ്രകാരം അരീക്കോട് എസ്.ഐക്ക് പുറമെ എ.എസ്.ഐ വിജയന്‍, എസ്.സി.പി.ഒ മനോജ് കുമാര്‍, വേലായുധന്‍, സിയാദ്, പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സജീവ് സലീം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story