Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീദേവി ടീച്ചറുടെ...

ശ്രീദേവി ടീച്ചറുടെ മരണം: നിഷ്​പക്ഷ അന്വേഷണം വേണം ^കെ.പി.ടി.എ

text_fields
bookmark_border
ശ്രീദേവി ടീച്ചറുടെ മരണം: നിഷ്പക്ഷ അന്വേഷണം വേണം -കെ.പി.ടി.എ മലപ്പുറം: കൊല്ലം ജില്ലയിലെ അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീദേവി ടീച്ചറുടെ മരണത്തിൽ കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ടീച്ചറുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെപ്പറ്റി കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ സ്പെഷലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാന പ്രസിഡൻറ് ടി.വി. വിജയൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ മൈലപ്പുറം അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.എം. രാജീവ്, പി. വിജയൻ, വി.കെ. ജയപ്രകാശ്, പി.പി. രാജൻ, ആർ.എസ്. സുനിൽകുമാർ, പി.വി. മധുസൂദനൻ, കെ. ജയചന്ദ്രൻ, സി. വേണുകുമാർ, ബിജു കെ. വടാത്ത്, എൻ.വി. വികാസ്, കെ.എം. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story