Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലാസിപാളയത്ത്​ മലയാളി...

കലാസിപാളയത്ത്​ മലയാളി യുവാവിന്​ ക്രൂരമർദനം

text_fields
bookmark_border
ബംഗളൂരു: കലാസിപാളയം മോത്തിനഗറിൽ മലയാളി യുവാവിന് കഞ്ചാവ് സംഘത്തി​െൻറ ക്രൂര മർദനം. മോത്തിനഗറിലെ സൽമ ടീസ്റ്റാൾ ജീവനക്കാരനായ മലപ്പുറം ചെമ്മാട് സ്വദേശി അബ്ദുൽ സലാമിനാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ താമസസ്ഥലത്തുവെച്ചാണ് മർദനമേറ്റത്. കെട്ടിടത്തിലെ മോേട്ടാർ ഒാഫ് ചെയ്യാൻ പോയ സലാമിനെ റോഡിലെ മാൻഹോൾ നിറഞ്ഞൊഴുകുന്നുവെന്നും ഇത് നിങ്ങളുടെ ഉപയോഗം മൂലമാണെന്നും പറഞ്ഞായിരുന്നു മർദിച്ചത്. നാലുപേർ ചേർന്നായിരുന്നു മർദനം. മുമ്പും ഇതേ സംഘം ശല്യം ചെയ്തിരുന്നുവെന്ന് സലാം പറഞ്ഞു. കലാസിപാളയം ഭാഗത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായതായി പ്രദേശത്തെ മലയാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസം കലാസിപ്പാളയം പച്ചക്കറി മാർക്കറ്റിന് സമീപം കച്ചവടം നടത്തുന്ന കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി അബ്ദുൽ അസീസി​െൻറ പലചരക്കുകടയിൽ കഞ്ചാവു ലഹരിയിൽ യുവാവ് അക്രമം കാണിച്ചിരുന്നു. കടയുടമയെയും ജീവനക്കാരനെയും മർദിച്ചശേഷം സാധനങ്ങൾ വാരിവലിച്ചെറിയുകയും ഭരണികൾ പൊട്ടിക്കുകയും ചെയ്താണ് യുവാവ് കലിപ്പടക്കിയത്. ഇരു സംഭവങ്ങളിലും കെ.എം.സി.സി യൂനിറ്റ് മുൻകൈയെടുത്ത് കലാസിപാളയം പൊലീസ്സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story