Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഴ്‌സ്...

കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

text_fields
bookmark_border
-നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാറി‍​െൻറ ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതി പ്രകാരം ജന്‍ശിക്ഷൺ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറത്തിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 35 പേര്‍ക്കുള്ള നിയമന ഉത്തരവുകള്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി കൈമാറി. കോണ്ടിനൻറല്‍ കുക്കിങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരെ കെ.ടി.ഡി.സിയുടെ വിവിധ ഹോട്ടലുകളിലേക്ക് തെരഞ്ഞെടുത്തു. അമല്‍ കോളജ് കേന്ദ്രീകരിച്ച് നാല് മാസത്തെ പരിശീലനമാണ് നല്‍കിയത്. എട്ട് പെൺകുട്ടികളും 27 ആൺകുട്ടികളുമാണ് പദ്ധതിക്ക് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചത്. ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതിക്ക് കീഴില്‍ ജെ.എസ്.എസ് വിവിധ തൊഴില്‍ നൈപുണ്യ കോഴ്‌സുകളാണ് നടത്തുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സമാന രീതിയില്‍ വിവിധ കേന്ദ്രങ്ങളിലായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, അമല്‍ കോളജ് ഹോട്ടല്‍ മാനേജ്‌മ​െൻറ് വിഭാഗം മേധാവി ടി. ഷമീര്‍ ബാബു, കോഴ്‌സ് കോഒാഡിനേറ്റര്‍ ജനീഷ് ബാബു, വിവേക്, കെ. അനസ്, സി. ദീപ എന്നിവര്‍ സംബന്ധിച്ചു. പടം-5 ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതി പ്രകാരം ജെ.എസ്.എസി‍​െൻറ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിയമന ഉത്തരവ് പി.വി. അബ്ദുല്‍ വഹാബ് എം.പി കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story