Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാരക രോഗത്തി​െൻറ...

മാരക രോഗത്തി​െൻറ പിടിയില്‍നിന്ന്​ രക്ഷപ്പെട്ട ഓര്‍മകള്‍ പങ്കുവെച്ച് എം.പി

text_fields
bookmark_border
കാളികാവ്: മാരക രോഗത്തി​െൻറ പിടിയില്‍നിന്ന് രക്ഷപ്പെട്ടതി​െൻറ ഓര്‍മകള്‍ അര്‍ബുദ രോഗ നിര്‍ണയത്തിനെത്തിയവര്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ് എം.ഐ. ഷാനവാസ് എം.പി ക്യാമ്പിനെത്തിയവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. കാളികാവ് സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്യാമ്പിലാണ് എം.പി ഏതാനും വര്‍ഷം മുമ്പ് താന്‍ എത്തിപ്പെട്ട രോഗാവസ്ഥയുടെ ചിത്രം വിവരിച്ചത്. തെറ്റായ പാത്തോളജി റിപ്പോര്‍ട്ട് കാരണം ഷാനവാസിന് ലിവര്‍ കാന്‍സറാണെന്ന് വിധിയെഴുതി. അതി​െൻറയടിസ്ഥാനത്തില്‍ കീമോതെറപ്പി അടക്കമുള്ള ചികിത്സ തുടങ്ങാനിരിക്കേ വീണ്ടും നടത്തിയ പരിശോധനയിലാണ് അര്‍ബുദമില്ലെന്ന് തിരിച്ചറിഞ്ഞതെന്നും അതോടെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചെത്തിയതെന്നും അദ്ദേഹം സ്മരിച്ചു. അർബുദം തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയുണ്ടെന്നും അതിനാല്‍ പരിശോധനയെ ഭയക്കേണ്ടതില്ലെന്നും ഇന്നസ​െൻറ് എം.പി ഇക്കാര്യത്തില്‍ ഏവര്‍ക്കും മാതൃകയാണെന്നും ഷാനവാസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story