Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ് ബ്ലോക്ക്...

കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അർബുദ നിർണയം: മെഗാ ഡിറ്റക്​ഷൻ ക്യാമ്പ്

text_fields
bookmark_border
കാളികാവ്: ബ്ലോക്ക് പഞ്ചായത്ത് 2017--18 വർഷത്തിൽ നടപ്പാക്കുന്ന അർബുദ നിർണയ ബോധവത്കരണ പദ്ധതി മെഗാ ഡിറ്റക്ഷൻ ക്യാമ്പ് കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിശീലനം ലഭിച്ച രണ്ടായിരത്തോളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ബ്ലോക്ക് പ്രദേശത്തെ 60,000 വീടുകളിൽ നടത്തിയ സർവേയിൽ രോഗലക്ഷണം ഉള്ള രണ്ടായിരത്തോളം ആളുകളെ കണ്ടെത്തി. ഇവരെ ആറ് പഞ്ചായത്തുകളിൽ നടത്തിയ ഫിൽറ്റർ ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പരിശോധിച്ചതിൽ 280 ആളുകളെ മെഗാ ക്യാമ്പിലേക്ക് റഫർ ചെയ്തിരുന്നു. അമരമ്പലം, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിൽനിന്നുള്ള ആളുകൾക്ക് വേണ്ടി ഒന്നാമത്തെ മെഗാ ക്യാമ്പ് ആണ് നടന്നത്. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റംല ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം, അംഗങ്ങളായ ഹൈദരലി മാസ്റ്റർ, ജോജി കെ. അലക്സ്, അഷ്റഫ് പൈനാട്ടിൽ, കാളികാവ് സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ജസീല വളപ്പിൽ, കാളികാവ് ഹെൽത്ത് ഇൻസ്പെക്ടർ പി. മുഹമ്മദലി, എൻ. നൗഷാദ്, എ.കെ. മുഹമ്മദലി, കുഞ്ഞാപ്പ ഹാജി എന്നിവർ സംസാരിച്ചു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി ഡയറക്ടർ ഡോ. രവീന്ദ്ര​െൻറ നേതൃത്വത്തിലുള്ള ഡോക്ടർമാരും പാരാമെഡിക്കൻ ജീവനക്കാരും ക്യാമ്പിൽ പെങ്കടുത്തു. Photo കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സി.എച്ച്.സിയിൽ നടത്തിയ മെഗാ അർബുദ നിർണയ ക്യാമ്പ് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story