Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലയിലെ 241...

ജില്ലയിലെ 241 വിദ്യാലയങ്ങൾ അനാദായകരം

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ 241 സ്കൂളുകൾ അനാദായകരമെന്ന് (അൺ ഇക്കണോമിക്) റിപ്പോർട്ട്. സംസ്ഥാന ആസൂത്രണ ബോർഡി​െൻറ 2017ലെ സാമ്പത്തിക അവലോകന റിേപ്പാർട്ടിലാണ് പുതിയ കണക്ക്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഒരു ക്ലാസിൽ കുട്ടികളുടെ എണ്ണം ശരാശരി 15ൽ കുറവുണ്ടെങ്കിൽ അത്തരം സ്കൂളുകളെയാണ് അൺ ഇക്കണോമിക്കായി കണക്കാക്കുന്നത്. 2016ൽ 231 സ്കൂളുകളാണ് അൺ ഇക്കണോമിക് പട്ടികയിലുണ്ടായിരുന്നത്. 2017ൽ പത്ത് ഗവ. എൽ.പി സ്കൂളുകൾ കൂടി പട്ടികയിലെത്തി. ജില്ലയിൽ നിലവിൽ 237 എൽ.പി സ്കൂളുകളും നാല് യു.പി സ്കൂളുകളും അനാദായകരമാണ്. അതേസമയം, ഹൈസ്കൂളുകളിൽ ഒന്നുപോലും ഇൗ ഗണത്തിലില്ല. ഏറ്റവും കൂടുതൽ അൺ ഇക്കണോമിക് സ്കൂളുകളുള്ളത് കണ്ണൂരാണ് -737. രണ്ടാമത് കോഴിക്കോട് -603. തൊട്ടുപിന്നിലായി കോട്ടയം -562, എറണാകുളം -496, പത്തനംതിട്ട -494, ആലപ്പുഴ -414 എന്നിങ്ങനെയാണ്. പുതിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 5,723 അൺ ഇക്കണോമിക് സ്കൂളുകളുണ്ട്. ഇത് മുൻവർഷത്തേക്കാൾ 142 എണ്ണം കൂടുതലാണ്. ഇവയിൽ 2,589 എണ്ണം ഗവൺമ​െൻറും 3,134 എണ്ണം എയ്ഡഡുമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായുള്ള പ്രവർത്തനം പുരോഗമിക്കുേമ്പാഴും സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് ഗൗരവമുള്ളതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story