Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വാറി ഉടമകൾ...

ക്വാറി ഉടമകൾ അന്യായമായി വില വർധിപ്പിക്കുകയാണെന്ന് കരാറുകാർ

text_fields
bookmark_border
പാലക്കാട്: വൻകിട ക്വാറി ഉടമകൾ അടിസ്ഥാനമില്ലാതെ വില വർധിപ്പിക്കുകയാണെന്ന് വിവിധ സംഘടനകൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് രണ്ടു തവണയാണ് വില വർധിപ്പിച്ചത്. ഇതോടെ നിര്‍മാണ മേഖല സ്തംഭിച്ചു. വില കുറച്ചില്ലെങ്കിൽ 19ന് പണിമുടക്ക് സമരം നടത്തി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും ഇവർ അറിയിച്ചു. പദ്ധതി നിർവഹണ സമയമായതിനാൽ എത്ര വിലകൊടുത്തും കരാറുകാർ ഉത്പ്പന്നങ്ങൾ വാങ്ങുമെന്ന് മുൻകൂട്ടി കണ്ടാണ് വില കൂട്ടിയതെന്നും ഇവർ ആരോപിച്ചു. തമിഴ്‌നാട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ഇതര സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പാലക്കാട്ട് നിന്നാണ് ക്രഷര്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുപോവുന്നത്. വന്‍ വില നല്‍കിയാണ് തമിഴ്‌നാട്ടിലെ ആവശ്യക്കാര്‍ വാങ്ങുന്നത്. ഇതേ നിരക്ക് തന്നെ ഇവിടെയും കിട്ടണമെന്ന നിലപാടാണ് ക്രഷര്‍ ഉടമകള്‍ക്കെന്ന് കരാറുകാര്‍ ആരോപിക്കുന്നു. വിലവര്‍ധനവി​െൻറ പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവൃത്തിയുമായി മുന്നോട്ടുപോവാനാവില്ലെന്നും സമരത്തിനിറങ്ങുമെന്നും സംയുക്ത സമര സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ലെന്‍സ്‌ഫെഡ് ജില്ല പ്രസിഡൻറ് എം.വി. കണ്ണന്‍, ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.ഇ. തങ്കച്ചന്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ല സെക്രട്ടറി എം. ശ്രീധരന്‍, ടിപ്പര്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡൻറ് എസ്. മനോജ്, സമീര്‍ഖാൻ എന്നിവർ പങ്കെടുത്തു. മല്ലീശ്വര ശിവരാത്രി ഉത്സവം: ദേവസ്വം ബോര്‍ഡ് തീരുമാനം പിന്‍വലിക്കണം പാലക്കാട്: നൂറ്റാണ്ടുകളായി അട്ടപ്പാടിയിലെ ആദിവാസികള്‍ നേതൃത്വം നല്‍കുന്ന ശ്രീമല്ലീശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം നടത്തുന്നതിന് മലബാര്‍ ദേവസ്വം ബോര്‍ഡ് അഞ്ചംഗ ട്രസ്റ്റികളെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള വനവാസി വികാസ കേന്ദ്രം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ പാരമ്പര്യ അനുഷ്ഠാനങ്ങളോടെ നടത്തുന്ന ചുമതല മറ്റുള്ളവരെ ഏൽപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കും. സംസ്ഥാന സെക്രട്ടറി കുമാരന്‍, ജില്ല സെക്രട്ടറി സി. ഗണേശന്‍, കെ. പ്രമോദ് കുമാര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story