Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ സ്​റ്റേഡിയം: സമര ...

തിരൂർ സ്​റ്റേഡിയം: സമര കളത്തിലിറങ്ങാൻ ബൂട്ട് കെട്ടി എം.എൽ.എ

text_fields
bookmark_border
തിരൂർ: താഴെപ്പാലം സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരൂർ എം.എൽ.എ സി. മമ്മുട്ടി രംഗത്തിറങ്ങുന്നു. കരിഞ്ഞുണങ്ങിയ പുൽമൈതാനിയുടെ പച്ചപ്പ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് 14ന് സർവകക്ഷിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ ജീവജലസമരം നടത്തുമെന്ന് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടര വർഷം മുമ്പ് പൊതുഖജനാവിൽനിന്ന് ചെലവിട്ട അഞ്ച് കോടി രൂപയാണ് നഗരസഭയുടെ രാഷ്ട്രീയകളി മൂലം നശിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഡിയം നവീകരണത്തിന് അഞ്ച് കോടി രൂപ ആസ്തി വികസന നിധിയിൽനിന്ന് അനുവദിച്ചത്. നേരത്തേ തയാറാക്കിയിരുന്ന അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയിലുൾപ്പെടുന്ന സിന്തറ്റിക് ട്രാക്കും പുൽമൈതാനിയുമാണ് ഒരുക്കിയത്. നവീകരണം ആവശ്യമാകുമ്പോൾ പൊളിച്ചുനീക്കാവുന്ന വിധത്തിലുള്ള താൽക്കാലിക ഗ്യാലറിയും നിർമിച്ചു. നവീകരണത്തിലെ അപാകതയും അഴിമതിയും നഗരസഭക്കും സർക്കാർ ഏജൻസികൾക്കും അന്വേഷിക്കാം, നടപടിയെടുക്കാം. അതി​െൻറ പേരിൽ നിലവിലുള്ള സൗകര്യം നശിപ്പിക്കുന്നത് എന്തിനാണ്. ഇലവൻസ് ഫുട്ബാൾ കളിക്കാവുന്ന പുൽമൈതാനിയും ആറ് വരി സിന്തറ്റിക് ട്രാക്കുമുള്ള ജില്ലയിലെ രണ്ടാമത്തെ സ്റ്റേഡിയമായി തിരൂരിനെ മാറ്റിയതാണ്. അതിനുശേഷം എത്രയോ ടൂർണമ​െൻറുകൾക്ക് തിരൂരിൽ വേദിയായി. കൃത്യമായി നനച്ച് പുൽമൈതാനി സംരക്ഷിക്കാതെ നഗരസഭ രാഷ്ട്രീയ കളിക്കുകയാണ്. സ്റ്റേഡിയം നിർമാണത്തിൽ അപാകതയുണ്ടെന്ന് പറയുന്ന നഗരസഭ പിന്നീട് എന്ത് അടിസ്ഥാനത്തിലാണ് ഇത് ഏറ്റെടുത്തതെന്ന് വ്യക്തമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്ന സോളാർ ലാമ്പ് പദ്ധതിയിൽ തിരൂർ നഗരസഭയിലെ എല്ലാ വാർഡുകളിലേക്കും വിളക്ക് അനുവദിച്ചിട്ടുണ്ടെന്നും സുതാര്യമാണ് ത‍​െൻറ പ്രവർത്തന രീതിയെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. തിരിച്ച് തന്നേക്കൂ, സംരക്ഷിച്ചോളാം തിരൂർ: താഴെപ്പാലം സ്റ്റേഡിയം സംരക്ഷണം ഏറ്റെടുക്കാൻ ഇനിയും തയാറാണെന്ന് സി. മമ്മുട്ടി വ്യക്തമാക്കി. വിവാദസമയത്തും താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തിരൂരിൽ വരുമെന്ന് നഗരസഭ അവകാശപ്പെടുന്ന 50 കോടിയുടെ സ്റ്റേഡിയം പദ്ധതി കിഫ്ബി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ബജറ്റിൽ പോലും പരാമർശം മാത്രമാണുള്ളത്. കിഫ്ബി പ്രതിനിധികൾ സ്റ്റേഡിയം സന്ദർശിക്കൽ, ഡീറ്റെയിൽ റിപ്പോർട്ട് തയാറാക്കൽ, എസ്റ്റിമേറ്റ് തയാറാക്കൽ, ഭരണ-സാങ്കേതിക അനുമതികൾ തുടങ്ങി ഒട്ടേറെ നടപടികൾ അവശേഷിക്കുന്നുണ്ട്. ഇവയുടെയൊന്നും പ്രാഥമിക നടപടികൾ പോലുമുണ്ടായിട്ടില്ല. താഴെപ്പാലം സ്റ്റേഡിയം ഏറ്റെടുത്ത് സംരക്ഷിക്കാമെന്ന് സി.പി.എം നേതാവ് ഉൾെപ്പടെ അടങ്ങുന്ന സർവകക്ഷി സംഘത്തോട് അറിയിച്ചിട്ടുള്ളതാണ്. സ്റ്റേഡിയത്തിന് വേലി നിർമിക്കാൻ 35 ലക്ഷം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിന് നഗരസഭ നടപടിയെടുത്തില്ല. പദ്ധതിയിൽ കുഴപ്പമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് നഗരസഭ നിലപാടിന് പിന്നിലെന്നും വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നാണ് ത‍​െൻറ അഭ്യർഥനയെന്നും മമ്മുട്ടി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story