Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നലിംഗക്കാരെ...

ഭിന്നലിംഗക്കാരെ ചുറ്റിപ്പറ്റി തിരൂർ നഗരത്തിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നു

text_fields
bookmark_border
തിരൂർ: നഗരത്തിൽ രാത്രി ഭിന്നലിംഗക്കാരെ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധർ വിലസുന്നു. രാത്രി 11 മുതൽ പുലർച്ചെ വരെ തിരൂരിൽ കാൽനട യാത്ര ദുഷ്ക്കരം. സിറ്റി ജങ്ഷൻ-താഴെപ്പാലം റോഡാണ് സാമൂഹിക വിരുദ്ധരുടെ താവളം. ദൂര സ്ഥലങ്ങളിൽ നിന്ന് പോലും തിരൂരിലെത്തുന്നവർ പലരും ഭിന്നലിംഗക്കാരെ ശല്യം ചെയ്യും. അതോടെ ഇവരും ഭിന്നലിംഗക്കാരും തമ്മിൽ അടിപിടിയാവും. പലപ്പോഴും സംഘടിത തല്ലിലേക്ക് നീങ്ങും. പ്രതികാരം ചെയ്യാനായി അടുത്ത ദിവസങ്ങളിൽ ഇരുവിഭാഗവും കൂടുതൽ ആളുകളുമായെത്തി സംഘടിക്കുന്നതും പതിവാണ്. പൊലീസെത്തിയാണ് പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നത്. ടൗൺഹാളിന് എതിർവശത്ത് നിന്നുള്ള അച്ചുട്ടി റോഡ് ജങ്ഷനിലെ കെട്ടിട വരാന്തകളിലാണ് ഭിന്നലിംഗക്കാർ പലപ്പോഴും ഇരിക്കുന്നത്. ഇവർക്കരികിലെത്തുന്ന സാമൂഹിക വിരുദ്ധർ രാത്രി വൈകി ബസുകളിലും ട്രെയിനുകളിലുമെത്തുന്ന കാൽനടയാത്രക്കാർക്ക് പൊല്ലാപ്പാകുകയാണ്. സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവരെ ഇരുവിഭാഗവും ശല്യം ചെയ്യുന്നത് തലവേദനയാകുന്നു. നടുറോഡിൽ അടി നടക്കുന്നത് വാഹന യാത്രക്കാർക്കും പ്രയാസമാകുന്നു. രാത്രി നഗരത്തിൽ സ്ഥിരം പൊലീസ് പട്രോളിങ്ങില്ലാത്തതാണ് സാമൂഹിക വിരുദ്ധർക്ക് വളമാകുന്നത്. നഗരം കേന്ദ്രീകരിച്ച് സ്ഥിരമായ പട്രോളിങ് നടത്തി സാമൂഹിക വിരുദ്ധ സംഘത്തെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story