Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.എ.ഇ തൊഴിൽ വിസ:...

യു.എ.ഇ തൊഴിൽ വിസ: എക്സ്പ്രസ് കൗണ്ടർ തുറന്ന് പൊലീസ്

text_fields
bookmark_border
പാലക്കാട്: യു.എ.ഇ തൊഴിൽ വിസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം വേഗത്തിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ജില്ല പൊലീസ് ഓഫിസിൽ എക്സ്പ്രസ് കൗണ്ടർ ആരംഭിച്ചു. ജില്ലയിൽനിന്ന് യു.എ.ഇയിലേക്ക് തൊഴിൽതേടി പോകുന്നവർ പൊലീസ് ക്ലിയറൻസിന് എത്തുന്നത് വർധിച്ചതോടെയാണ് പൊലീസ് കൗണ്ടർ തുടങ്ങിയത്. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി അപേക്ഷകർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. * അപേക്ഷകർക്ക് എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മണി മുതൽ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലെ പാസ്പോർട്ട് സെല്ലിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാം * അപേക്ഷകൾ സ്വീകരിക്കുന്നതിനും രേഖകൾ ഒത്തുനോക്കുന്നതിനുമായി ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ. അപേക്ഷകന് ജോലി ലഭിച്ചതായി തെളിയിക്കുന്ന വിസ പകർപ്പ്, അല്ലെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റി​െൻറ ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ ഒറിജിനൽ അല്ലെങ്കിൽ ഇ-മെയിൽ പകർപ്പ്്. * തിരിച്ചറിയൽ രേഖകൾ: എസ്.എസ്.എൽ.സി ബുക്ക് (നിർബന്ധം), പാസ്പോർട്ട്്, റേഷൻ കാർഡ്, ഇലക്ഷൻ ഐ.ഡി കാർഡ്്, ആധാർ കാർഡ്. എസ്.എസ്.എൽ.സി ബുക്ക് ഇല്ലാത്ത സാഹചര്യത്തിൽ മാത്രം സ്കൂൾ രജിസ്റ്ററി​െൻറ എക്സ്ട്രാറ്റ്് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്്. അപേക്ഷ എല്ലാം ശരിയാക്കിയതിനു ശേഷം അപേക്ഷ ഫീസ് 1000 അതത് സ്റ്റേഷനുകളിൽ അടച്ച് രശീതി അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷഫോറം https://drive.google.com/open? id=1gbC2JPs7umkCIUgiG8nSWUetxLAw85Ls എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. * ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ മൂന്നെണ്ണം. * മറ്റ് നിബന്ധനകൾ: അപേക്ഷകർ ജില്ല പൊലീസ് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം. അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ വഴിയോ സഹോദരങ്ങൾ വഴിയോ അടുത്ത രക്തബന്ധുക്കൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അതിന് അപേക്ഷക​െൻറ സമ്മതപത്രം ആവശ്യമാണ്. ഫോൺ: 0491-253888, 0491-2536688 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story