Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡിലേക്ക് തള്ളി ...

റോഡിലേക്ക് തള്ളി ട്രാൻസ്ഫോർമർ തറ; ചെർപ്പുളശ്ശേരിയിൽ ഗതാഗത സ്തംഭനം പതിവ്

text_fields
bookmark_border
ചെർപ്പുളശ്ശേരി: പട്ടാമ്പി റോഡിലെ വീതി കുറവ് നഗരത്തിൽ ഗതാഗത സ്തംഭനത്തിനിടയാക്കുന്നു. റോഡിലേക്ക് ഒന്നര മീറ്റർ നീളത്തിൽ നീണ്ട ട്രാൻസ്ഫോർമറി​െൻറ തറയാണ് കുരുക്കിന് കാരണം. പുതിയ തറ നിർമിച്ച് ട്രാൻസ്ഫോമർ മാറ്റിയെങ്കിലും പഴയത് പൊളിച്ച് മാറ്റാത്തത് സുഗമമായ ഗതാഗതത്തിന് വെല്ലുവിളിയുയർത്തുന്നു. മാർക്കറ്റ് റോഡി​െൻറയും മെയിൻ റോഡി​െൻറയും ജങ്ഷനിൽ പലപ്പോഴും വീതി കുറവും റോഡിലെ കുഴികളും പ്രശ്നമാകാറുണ്ട്. അറ്റകുറ്റപ്പണി നടത്തി മാർക്കറ്റ് റോഡിലെ വാഹനങ്ങൾക്ക് മെയിൻ റോഡിൽ പ്രവേശിക്കാൻ റോഡിൽ മാർക്ക് ചെയ്താൽ ഉപകാരമാകുമെന്ന് ൈഡ്രവർമാർ പറയുന്നു. ഇവിടെ മാർക്കറ്റ് റോഡിൽ കയറ്റമായതിനാൽ പലപ്പോഴും അപകടമുണ്ടാവാറുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story