Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലിയേറ്റിവ് സ്നേഹ...

പാലിയേറ്റിവ് സ്നേഹ സംഗമം

text_fields
bookmark_border
മണ്ണാർക്കാട്: ((((((((((((((((((((((((((((((((((((((((((കുമരംപുത്തൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ പാലിയേറ്റിവ് രോഗി, ബന്ധു, സന്നദ്ധ സംഘടന പ്രവർത്തകരുടെയും സ്നേഹ സംഗമം സംഘടിപ്പിച്ചു.))))))))))))))))))))))))))))))))))))))) അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം സീമ കൊങ്ങശ്ശേരി, മെഡിക്കൽ ഓഫിസർ ഡോ. പ്രീതി, ഡോ. അബ്ബാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉഷ, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ഹംസ, മഞ്ജു തോമസ്, മുൻ വൈസ് പ്രസിഡൻറ് പി.എം. നൗഫൽ തങ്ങൾ, സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം, ജനപ്രതിനിധികളായ അർസൽ എരേരത്ത്, എം. മുഹമ്മദാലി, വിശ്വേശ്വരി ഭാസ്കർ, ഫസീല, ജംഷീല മെഹബൂബ് എന്നിവർ സംബന്ധിച്ചു. ഒലിവ് കലാകേന്ദ്രത്തി​െൻറ കീഴിൽ നാടൻപാട്ടുമുണ്ടായിരുന്നു. കല്ലടി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ, വോയ്സ് ഓഫ് വെള്ളപ്പാടം പ്രവർത്തകർ, കുടുംബശ്രീ -ആശാ പ്രവർത്തകർ എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story