Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംവരണ അട്ടിമറിക്കെതിരെ ...

സംവരണ അട്ടിമറിക്കെതിരെ യൂത്ത്‌ ലീഗ് നിശാ സമരം

text_fields
bookmark_border
പട്ടാമ്പി: സംവരണ അട്ടിമറിക്കെതിരെ യൂത്ത്‌ ലീഗ് പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധം തീര്‍ത്തു. നിശാ സമരം എന്ന പേരില്‍ നടന്ന പരിപാടി തിരുവേഗപ്പുറയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ. സമദ് ഉദ്ഘാടനം ചെയ്തു. കെ.എം. ശരീഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂർ, വി. ഹുസൈന്‍കുട്ടി, അഡ്വ. കെ.സി. സല്‍മാന്‍, കെ.പി. മുഹമ്മദാലി നെടുങ്ങോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. കൊപ്പം പഞ്ചായത്ത് കമ്മിറ്റി തൃത്താല കൊപ്പത്ത് സംഘടിപ്പിച്ച നിശാ സമരം മുസ്‌ലിം യൂത്ത്‌ ലീഗ് ജില്ല പ്രസിഡൻറ് സി.എ. സാജിത് ഉദ്ഘാടനം ചെയ്തു. അശ്റഫ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ഡോ. ടി. സൈനുൽ ആബിദ്, മണ്ഡലം ട്രഷറര്‍ ഹനീഫ കൊപ്പം, എ.കെ.എം. അബ്ദുറഹ്മാന്‍, നൗഫല്‍ പുതിയറോഡ് തുടങ്ങിയവർ സംസാരിച്ചു. വിളയൂരില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ വിളയൂര്‍ പ്രഭാഷണം നടത്തി. എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി. സൈനുല്‍ ആബിദ്, കൊളക്കാട്ടില്‍ കുഞ്ഞാപ്പു, ഹുസൈന്‍ കണ്ടേങ്കാവ്, ചെറ്റാലിയില്‍ മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. അലനല്ലൂർ: എടത്തനാട്ടുകര മേഖല കമ്മിറ്റി സംഘടിപ്പിച്ച നിശാ സമര ഭാഗമായി വിവിധ ശാഖകളിൽ നിന്നെത്തിയ പന്തം കൊളുത്തി പ്രകടനം കോട്ടപ്പള്ള സ​െൻററിൽ സമാപിച്ചു. തുടർന്ന് നടന്ന സായാഹ്ന ധർണ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി റഷീദ് ആലായൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡൻറ് സി. സക്കീർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. അബൂബക്കർ, മുസ്ലിം ലീഗ് മേഖല പ്രസിഡൻറ് പി. ഷാനവാസ്, സെക്രട്ടറി കെ.ടി. ഹംസപ്പ, സുൽഫീക്കറലി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story