Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിനി അത്​ലറ്റിക്സ്:...

മിനി അത്​ലറ്റിക്സ്: അൻസിൽ ഹംസക്ക് വിജയം

text_fields
bookmark_border
പട്ടാമ്പി: പാലക്കാട് ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക്ക് ട്രാക്കിൽ ജില്ല അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സീനിയർ മിനി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മണ്ണേങ്ങോട് എ.യു.പി സ്കൂളിലെ വിദ്യാർഥി അൻസിൽ ഹംസ 600 മീ, ലോങ് ജമ്പ് ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടി. കൊപ്പം ജി.വി.എച്ച്.എസ്.എസിലെ കായികാധ്യാപകൻ ഹരിദേവ‍​െൻറ ശിക്ഷണത്തിൽ പി.ടി.എ നടത്തുന്ന കായികപരിശീലനം അൻസിലി​െൻറ നേട്ടത്തിന് കരുത്തുപകർന്നു. കൊപ്പം ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് എൻ.പി. ഷാഹുൽ ഹമീദി​െൻറ മകനാണ് അൻസിൽ. കൊപ്പം ഹൈസ്കൂളിലെ കായികപരിശീലനക്കളരിയിലുള്ള മണ്ണേങ്ങോട്, മുതുതല, കുലുക്കല്ലൂർ, പുലാശ്ശേരി, കൊഴിഞ്ഞിപ്പറമ്പ് വിദ്യാലയങ്ങളിലെ കുട്ടികളും മത്സരത്തിൽ പങ്കെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story