Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയമായി സർവോദയമേള;...

ജനകീയമായി സർവോദയമേള; ശാന്തിയാത്ര നാളെ

text_fields
bookmark_border
തിരുനാവായ: 70-ാമത് സർവോദയ മേളയുടെ സമാപനദിവസമായ തിങ്കളാഴ്ച രാവിലെ ചരിത്രപ്രസിദ്ധമായ ശാന്തിയാത്ര നടക്കും. രാവിലെ ആറിന് തവനൂർ കേളപ്പജി സ്മാരക സ്തൂപ പരിസരത്ത് പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തിയ ശേഷമാണ് സർവോദയ നേതാക്കളുടെയും സാംസ്കാരിക നായകരുടെയും നേതൃത്വത്തിൽ നിളയിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ശാന്തിയാത്ര പുഴയുടെ വടക്കെക്കരയിലെത്തുക. തുടർന്ന് ഗാന്ധിസ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. സർവോദയമേള ഇത്തവണ പുഴയുടെ ഇരുകരയിലുമുള്ള കൂടുതൽ പേരെ ഉൾപ്പെടുത്തി ജനകീയമാക്കിയതോടെ പങ്കാളിത്തമേറി. മേള മൂന്നുദിവസം പിന്നിട്ടതോടെ ഖാദി, ഗ്രാമവ്യവസായ, കുടുംബശ്രീ, കാർഷിക പ്രദർശനം കാണാനും സമ്മേളനങ്ങളിൽ പങ്കെടുക്കാനുമായി വിദ്യാർഥികളുടെയും പരിസര പ്രദേശങ്ങളിലുള്ളവരുടെയും പ്രവാഹമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story