Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംവരണ സമരം: യൂത്ത്...

സംവരണ സമരം: യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം

text_fields
bookmark_border
കാളികാവ്: ഇടതുപക്ഷ സര്‍ക്കാറി‍​െൻറ പിന്നാക്ക ദലിത് വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാളികാവില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ സംവരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ബദറുദുജ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമീര്‍ അഞ്ചച്ചവിടി, സഹീര്‍ കുന്നത്ത്, ഷാഫി അടക്കാകുണ്ട്, അസ്‌ക്കര്‍ മൂച്ചിക്കല്‍, ഹാരിസ്, ഉമ്മാസ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് സമീര്‍ അടക്കാകുണ്ട്, അഷ്ഹദ് മമ്പാടന്‍, അമാനുല്ല അമ്പലക്കടവ്, റിന്‍ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story