Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാര്‍ട്ട് പേപ്പറില്‍...

ചാര്‍ട്ട് പേപ്പറില്‍ ഒട്ടിച്ചുവെച്ച കവിതകള്‍ പുസ്തകങ്ങളാക്കി സഹോദരങ്ങള്‍

text_fields
bookmark_border
കാളികാവ്: ഒരു വര്‍ഷത്തിനിടെയുണ്ടായ അനുഭവങ്ങളും കാലിക സംഭവങ്ങളും തുണ്ടുകടലാസുകളില്‍ കവിതകളാക്കി കുറിച്ച് അതതു ദിവസംതന്നെ ചാര്‍ട്ട് പേപ്പർ ബുക്കില്‍ ഒട്ടിച്ചുവെച്ച് ശേഖരിച്ച കവിതസമാഹാരങ്ങള്‍ പുസ്തകങ്ങളാക്കി സഹോദരങ്ങളായ റസലും റാസിയും. തങ്ങളുടെ മൂന്നാമത്തെ പുസ്തകമാണ് ഇവര്‍ പുറത്തിറക്കിയത്. അമ്പലക്കടവ് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ റസല്‍ 28 കവിതകള്‍ ചേര്‍ത്തുവെച്ച് 'പുഴയിലെ വെള്ളച്ചാട്ടം' എന്ന പേരിലാണ് പുസ്തകമാക്കിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റാസി 'മഴത്തുള്ളികള്‍ തിളങ്ങുന്നു' എന്ന പുസ്തകത്തില്‍ 15 കവിതകള്‍ ചേര്‍ത്തുവെച്ചാണ് പുസ്തകം തയാറാക്കിയത്. റാസി എഴുതിയ 'എ‍​െൻറ സ്വപ്നം'എന്ന കവിതയില്‍ പാവങ്ങള്‍ക്ക് വസ്ത്രം നല്‍കുന്ന ഇന്ത്യയെയാണ് സ്വപ്നം കാണുന്നത്. റസലി‍​െൻറ മൂന്നാമത്തെ പുസ്തകമായ 'പുഴയിലെ വെള്ളച്ചാട്ടം' എന്ന പുസ്തകത്തില്‍ നിറഞ്ഞൊലിക്കുന്ന പുഴയിലെ ഒലിവുകളും പാറകളും ഭംഗിയുള്ള മീനുകളും തുടങ്ങി നല്ല സ്വപ്നം നല്ല രസമാണെന്ന് വർണിക്കുന്നു. നേരത്തെ 'മരത്തി‍​െൻറ ഇലകള്‍', 'മഴവില്ല് കാണാം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത് എം.ടി. വാസുദേവന്‍ നായരായിരുന്നു. 2017ല്‍ 'നീലാകാശത്തിലൊരു കളിവീട്', 'നീലത്തിരമാല' എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തിരുന്നത് മഹാകവി അക്കിത്തവുമായിരുന്നു. അമ്പലക്കടവ് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന റസല്‍ മൂന്ന് പുസ്തകങ്ങളിലായി 55 കവിതകളും മൂന്നില്‍ പഠിക്കുന്ന റാസി 35 കവിതകളുമാണ് ഇതിനകമെഴുതി പ്രസിദ്ധീകരിച്ചത്. ഇരുപതോളം പുരസ്‌കാരങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുള്ള റസലും റാസിയും അമ്പലക്കടവിലെ ഫസിലുദീന്‍---ഫമിദ ദമ്പതികളുടെ മക്കളാണ്. പടം- റസലും റാസിയും രചനകളുമായി
Show Full Article
TAGS:LOCAL NEWS 
Next Story