Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബാള്‍ ടൂര്‍ണമെൻറ്​

ഫുട്ബാള്‍ ടൂര്‍ണമെൻറ്​

text_fields
bookmark_border
മങ്കട: 18, 19 തീയതികളില്‍ പെരിന്തല്‍മണ്ണ ശിഫ കൺവെന്‍ഷന്‍ സ​െൻററില്‍ നടക്കുന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തി​െൻറ ഭാഗമായി കൂട്ടിലങ്ങാടി എം.എസ്.പി മൈതാനിയില്‍ സെവന്‍സ് ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റിലെ കരുളായി പഞ്ചായത്ത് അക്കൗണ്ടൻറ് ശ്രീനിവാസന്‍ നേതൃത്വം നല്‍കിയ ടീം ജേതാക്കളായി. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഒ.കെ. പ്രേമരാജന്‍ നേതൃത്വം നല്‍കിയ ടീം റണ്ണറപ്പായി. മീഡിയ ആൻഡ് പബ്ലിസിറ്റി കണ്‍വീനര്‍ പി.കെ. രാജീവ്, കലാവിഭാഗം കണ്‍വീനര്‍ പി.ബി. ഷാജു എന്നിവര്‍ സംസാരിച്ചു. ചിത്രം: Mankada : Football: പഞ്ചായത്ത് ദിനാഘോഷത്തി​െൻറ ഭാഗമായുള്ള സെവന്‍സ് ഫുട്ബാള്‍ മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story