Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്​ഥാന ബജറ്റ്:...

സംസ്​ഥാന ബജറ്റ്: പ്രതീക്ഷിച്ച പദ്ധതികൾ ലഭിക്കാത്തത് നിർഭാഗ്യകരം ^എം.എൽ.എ

text_fields
bookmark_border
സംസ്ഥാന ബജറ്റ്: പ്രതീക്ഷിച്ച പദ്ധതികൾ ലഭിക്കാത്തത് നിർഭാഗ്യകരം -എം.എൽ.എ കോട്ടക്കൽ: മണ്ഡലത്തിൽ അൻപതോളം പദ്ധതികളാണ് ബജറ്റിൽ പരാമർശിച്ചിരുന്നതെന്നും ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കോട്ടക്കൽ പ്രസ് ഫോറത്തി​െൻറ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി വഴി പരാമർശിക്കരുതെന്ന് നേരത്തെയുള്ള നിർദേശമായിരുന്നു. ചെലവു ചുരുക്കലി​െൻറ ഭാഗമായാണ് മണ്ഡലങ്ങളിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. രണ്ട് പദ്ധതികൾക്കൊഴികെ ടോക്കണാണ് നൽകിയത്. നേടിയെടുക്കുക എന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. ആയുർവേദ സർവകലാശാലയുടെ നടപടികളിൽ പ്രതീക്ഷയുണ്ട്. മൂടാൽ-കഞ്ഞിപ്പുര, ചിനക്കൽ-പുത്തൂർ ബൈപ്പാസ് പദ്ധതികളിൽ ഫണ്ട് ലഭിക്കാത്തത് നിർഭാഗ്യകരമാണ്. വട്ടപ്പാറയിൽ അഗ്നിശമനസേന കേന്ദ്രം, കാടാമ്പുഴ പൊലീസ് സ്റ്റേഷൻ കെട്ടിടം എന്നിവയുടെ നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രസിഡൻറ് സന്ദീപ് കെ. നായർ അധ്യക്ഷത വഹിച്ചു. പാലൂർ തൈപ്പൂയ രഥോത്സവ പുരസ്കാരത്തിനർഹനായ മാധ്യമ പ്രവർത്തകൻ പ്രമേഷ് കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. ഉപഹാരം എം.എൽ.എ കൈമാറി. ഹനീഫ് എടരിക്കോട്, ഊരാളി ജയപ്രകാശ്, എ.പി. സത്യനാഥ്, സുബൈർ കല്ലൻ, ജുനൈദ് കാടാമ്പുഴ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story