Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെഞ്ചാലിയിൽ കനാല്‍...

വെഞ്ചാലിയിൽ കനാല്‍ നിറഞ്ഞൊഴുകുന്നു; കുണ്ടൂര്‍ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാനാവാതെ കര്‍ഷകര്‍

text_fields
bookmark_border
തിരൂരങ്ങാടി: വെഞ്ചാലി പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ നിറഞ്ഞൊഴുകുന്നു. ഇതുമൂലം കുണ്ടൂര്‍, അത്താണി പാടശേഖരങ്ങളിലെ അഞ്ഞൂറോളം വരുന്ന പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. ചോര്‍പ്പെട്ടി, വെഞ്ചാലി പമ്പ് ഹൗസുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാലേ ഈ പാടശേഖരങ്ങിലേക്ക് വെള്ളമെത്തൂ. എന്നാല്‍, രണ്ട് പമ്പ് ഹൗസും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കനാല്‍ നിറഞ്ഞൊഴുകുന്ന അവസ്ഥയാണുള്ളത്. നിറഞ്ഞൊഴുകുന്നിടത്തെല്ലാം ചാക്കില്‍ മണ്ണ് നിറച്ച് തടഞ്ഞുനിർത്തേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കനാലി​െൻറ കാലപ്പഴക്കവും വീതികുറവും ഉയരവ്യത്യാസവുമെല്ലാം മൂന്ന് കിലോമീറ്ററുകൾ ദൂരത്തുള്ള കുണ്ടൂര്‍ തോടിലൂടെ വെള്ളം വയലിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രണ്ട് പമ്പ് ഹൗസില്‍ നിന്നുമുള്ള വെള്ളം ഉള്‍കൊള്ളാന്‍ കഴിയാത്തതാണ് കനാല്‍ നിറഞ്ഞൊഴുകാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കുണ്ടൂർ ഭാഗത്ത് വെഞ്ചാലി, ചോര്‍പ്പെട്ടി പമ്പ് ഹൗസുകളില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കുണ്ടൂര്‍ തോട്ടിലൂടെ വേണം വയലിലെത്തിക്കാന്‍. കുണ്ടൂര്‍ പാടത്തേക്ക് കൂടി കനാൽ നീട്ടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കുണ്ടൂര്‍ അത്താണിക്കല്‍ വരെ കനാല്‍ നീട്ടുന്നതിനും വെഞ്ചാലി എക്‌സ്പ്രസ് കനാലിനും ടോക്കണ്‍ പ്രവിഷന്‍ ലഭിച്ചിട്ടുണ്ട്. രണ്ട് പദ്ധതികള്‍ക്കുമായി ഏഴ് കോടി രൂപയാണ് സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് ആവശ്യപ്പെട്ടിരുന്നതെങ്കിലും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് അനുമതി നല്‍കാമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story