Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങര ടൗണിലെ...

വേങ്ങര ടൗണിലെ മാലിന്യം: മാറ്റാനാവാതെ അധികൃതര്‍, ശീലം മാറാതെ പൊതുജനവും

text_fields
bookmark_border
വേങ്ങര: ടൗണില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കാനാവാതെ അധികൃതര്‍ കുഴങ്ങുന്നു. നഗരത്തി​െൻറ ഹൃദയഭാഗത്ത് റോഡരികില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതര്‍ ചുമതലപ്പെടുത്തിയവരോടൊപ്പം നാട്ടുകാരും ചേര്‍ന്നാണ് റോഡരികിലെ മാലിന്യം വാഹനത്തില്‍ കയറ്റി നീക്കം ചെയ്തത്. അതിനിടെ കഴിഞ്ഞ ദിവസമാണ് ആശുപത്രി വളപ്പില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ തീപിടിച്ച് കത്തിക്കരിഞ്ഞത്. മാലിന്യത്തോടൊപ്പം ഇൻസിനറേറ്ററിനടുത്ത് കൂട്ടിയിട്ട ഗ്രാമപഞ്ചായത്തി​െൻറ ലോറിയും കത്തിനശിച്ചു. കടകളില്‍നിന്ന് ഒഴിവാക്കുന്ന മാലിന്യങ്ങളാണ് പലപ്പോഴും റോഡരികില്‍ ചാക്കുകളില്‍ കെട്ടി തള്ളുന്നതെന്ന് ആരോപണമുണ്ട്. വീടുകളില്‍നിന്നുള്ള ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികില്‍ തള്ളുന്നതായി പരാതിയുണ്ട്. ഇവക്കെതിരെ നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത് അധികൃതരാവട്ടെ മാലിന്യ സംസ്കരണത്തിന് മാര്‍ഗങ്ങളില്ലെന്ന പതിവ് പല്ലവി പാടുകയല്ലാതെ മാലിന്യ നിർമാര്‍ജനത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story