Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവനക്കാരെ...

'ജീവനക്കാരെ നിയമിക്കാതെയും സ്ഥലം മാറ്റിയും പഞ്ചായത്തി​െൻറ പ്രവർത്തനം തടസ്സപ്പെടുത്തുന്നു'

text_fields
bookmark_border
വള്ളിക്കുന്ന്: ജീവനക്കാരുടെ ഒഴിവുകൾ നികത്താതെയും ഉള്ള ജീവനക്കാരെ സ്ഥലം മാറ്റിയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫിസി​െൻറ പ്രവർത്തനം തടസ്സപ്പെടുത്തുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതുകാരണം ദൈനംദിന പ്രവർത്തനവും പദ്ധതി നിർവഹണവും പൂർണമായും തടസ്സപ്പെട്ട രീതിയിലാണ്. 163 പദ്ധതി നിർവഹണം നടത്തേണ്ട എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗത്തിന് ഒരു സ്ഥിരം ജീവനക്കാരൻ ഇല്ലാതായിട്ട് രണ്ട് വർഷവും രണ്ട് മാസവും പിന്നിട്ടു. പദ്ധതി രൂപവത്കരണത്തിലും പദ്ധതി നിർവഹണത്തി​െൻറ അവസാനത്തിലും ഈ സ്ഥിതിയാണ് തുടരുന്നത്. ഈ കാരണം കൊണ്ടുതന്നെ നൂറുകണക്കിന് കെട്ടിട നിർമാണ പെർമിറ്റി​െൻറ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരം ഇല്ലാത്ത സാഹചര്യത്തിൽ ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി, പഞ്ചായത്ത് ഡയറക്ടർ, ജില്ല കലക്ടർ, ഡി.ഡി.പി എന്നിവർക്ക് പരാതി നൽകിയതായും നേതാക്കൾ പറഞ്ഞു. പരിഹാരമിെല്ലങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഉണ്ണി മൊയ്തു, കൺവീനർ നിസാർ കുന്നുമ്മൽ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story