Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമറവിരോഗം ബാധിച്ച...

മറവിരോഗം ബാധിച്ച വയോധികനെ റെയിൽവേ പൊലീസ് മകനെ ഏൽപ്പിച്ചു

text_fields
bookmark_border
ഷൊർണൂർ: ട്രെയിൻ യാത്രക്കിടെ കാണാതായ മറവിരോഗമുള്ള വയോധികനെ ഷൊർണൂർ റെയിൽവേ പൊലീസ് മകനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ശനിയാഴ്ച രാവിലെ 11നാണ് പട്രോളിങ്ങിനിടെ റെയിൽവേ പൊലീസ് സ്റ്റേഷനിലെ അജു ടി. ജോസഫ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് അവശനിലയിൽ ആലപ്പുഴ കുട്ടനാട് വെളിയനാട് പിടികയിൽ വീട്ടിൽ കോര ലൂക്കോസിനെ (78) കണ്ടെത്തിയത്. വിവരങ്ങൾ അന്വേഷിച്ചപ്പോൾ മറവിരോഗം പിടിപെട്ട ആളാണെന്ന് വ്യക്തമായതോടെ സ്റ്റേഷനിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി നൽകി. പോക്കറ്റിലെ കടലാസിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചപ്പോൾ മകൻ അബ്രഹാം ലൂക്കോസിനെ ലഭിച്ചു. ത​െൻറ പിതാവാണ് അതെന്ന് മകൻ അറിയിച്ചു. കുടുംബാംഗങ്ങളോടൊപ്പം വേളാങ്കണ്ണിയിൽ പോയി തിരിച്ചുവരുന്നതിനിടെ കാരക്കൽ എക്സ്പ്രസിൽനിന്ന് ശനിയാഴ്ച പുലർച്ച കോയമ്പത്തൂരിൽവെച്ച് കാണാതാകുകയായിരുന്നെന്നും പറഞ്ഞു. വൈകീട്ട് ആറോടെ അബ്രഹാം ലൂക്കോസ് ഷൊർണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി. ൈവകീട്ട് ഏഴിനുള്ള ഇൻറർസിറ്റി എക്സ്പ്രസിൽ ഇരുവരും യാത്ര തിരിക്കുമ്പോൾ പൊലീസ് ഊഷ്മള യാത്രയയപ്പ് നൽകി. പിതാവിനെ പരിചരിച്ച ജ്യോതിഷ് ബാബു, പ്രദീപ്, മറ്റു പൊലീസുകാർ എന്നിവരോടെല്ലാം നന്ദി പറയാൻ മകൻ മറന്നില്ല. ചിത്രം pkg83 shornur railway police പിതാവും മകനും പൊലീസുകാരോടൊപ്പം
Show Full Article
TAGS:LOCAL NEWS 
Next Story