Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുവള്ളൂരിൽ മാവോവാദി ...

തിരുവള്ളൂരിൽ മാവോവാദി ദമ്പതികൾ പിടിയിൽ

text_fields
bookmark_border
കോയമ്പത്തൂർ: തിരുവള്ളൂർ ജില്ലയിലെ പൂണ്ടി വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാവോവാദി ദമ്പതികളെ പൊലീസ് പിടികൂടി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ഡി.എസ്.പി പുകഴേന്തിയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. പത്തോളം പേർ രക്ഷപ്പെട്ടു. തിരുവള്ളൂർ പൂണ്ടി സ്വേദശികളായ ദശരഥൻ (45), ഭാര്യ ചെമ്പകവല്ലി (40) എന്നിവരാണ് പിടിയിലായത്. കൊടൈക്കനാലിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് ഉൾപ്പെടെ ഇവരുടെ പേരിൽ നിരവധി കേസുകളുണ്ട്. 2013ൽ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് ഒളിവിൽ പോയത്. സായുധപരിശീലനം നേടിയ ദമ്പതികൾക്ക് കീഴിൽ 25ഒാളം മാവോവാദികൾ പ്രവർത്തിക്കുന്നതായാണ് പൊലീസ് പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story