Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആര്യാപള്ളം അവാർഡ്...

ആര്യാപള്ളം അവാർഡ് പനങ്ങാട് വിജയലക്ഷ്മി അമ്മക്ക്

text_fields
bookmark_border
പുലാമന്തോൾ: സാമൂഹിക പരിഷ്‌കർത്താവ് ആര്യാപള്ളം സ്മാരക അവാർഡ് പുലാമന്തോൾ തിരുനാരായണപുരത്തെ പനങ്ങാട് വിജയലക്ഷ്മി അമ്മക്ക്. ആര്യാപള്ളത്തി​െൻറ കൊച്ചുമകനും 'അഭയം' അനാഥ കേന്ദ്രം നടത്തിപ്പുകാരനുമായ കൃഷ്ണൻ ഏർപ്പെടുത്തിയതാണ് അവാർഡ്. കൊപ്പം അഭയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം എൻ. സുകന്യയിൽനിന്ന് വിജയലക്ഷ്മി അമ്മ അവാർഡ് ഏറ്റുവാങ്ങി. വിജയലക്ഷ്മി അമ്മ 1948 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ ചെറുകാടി​െൻറ നാടകങ്ങളിലെ അഭിനേത്രിയായിരുന്നു. മോഹനൻ ആർട്സ് തിയറ്റേഴ്സിലും നിറസാന്നിധ്യമായിരുന്നു. രാഷ്ട്രീയരംഗത്തും സജീവമായിരുന്നു. മഹിള അസോ. മങ്കട ഏരിയ സെക്രട്ടറി, പുലാമന്തോൾ പഞ്ചായത്ത് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story