Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആളിയാർ: പരിഹാരം തേടി...

ആളിയാർ: പരിഹാരം തേടി ജനപ്രതിനിധികൾ ഉപവസിച്ചു

text_fields
bookmark_border
ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളം ലഭിക്കാത്തതിനെ തുടർന്ന് പി.കെ. ബിജു എം.പിയുടെ നേതൃത്വത്തിൽ ഉപവാസം സംഘടിപ്പിച്ചു. എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, കെ. ബാബു, കെ.ഡി. പ്രസേനൻ, കെ.വി. വിജയദാസ്, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ജനുവരി 19ന് നടത്തിയ ചർച്ചയെ തുടർന്ന് ഫെബ്രുവരി 15വരെ 400 കുസെക് വെള്ളം നൽകാമെന്ന ഉറപ്പ് തമിഴ്നാട് ലംഘിച്ചതോടെയാണ് ജനപ്രതിനിധികൾ എതിർപ്പുമായി രംഗത്തെത്തിയത്. അണിക്കോട് ജങ്ഷനിൽ രാവിലെ ഒമ്പതിന് ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. 13ന് പി.കെ. ബിജുവി​െൻറ നേതൃത്വത്തിൽ ജനപ്രതിനിധികൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. അതിനുമുമ്പ് തമിഴ്നാട്ടിൽനിന്ന് ജലവിതരണത്തിൽ ഉറപ്പ് ലഭിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകും. തമിഴ്നാടിന് അതേ നാണയത്തിൽ മറുപടി നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. തമിഴ്നാടിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സമാപന യോഗം ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുൾപ്പെടെ നിരവധി തവണ ഇടപെട്ടിട്ടും തമിഴ്നാട് കരാർ ലംഘനം തുടരുകയാണ്. സി.പി.എം ഏരിയ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി. കെ. ബിജു എം.പി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.കെ. ചാമുണ്ണി, സി.പി.ഐ ജില്ല അസി. സെക്രട്ടറി സിദ്ധാർഥ്, ജനതാദൾ ജില്ല പ്രസിഡൻറ് കെ.ആർ. ഗോപിനാഥ്, ഇ.എൻ. രവീന്ദ്രൻ, ഫാ. ആൽബർട്ട് ആനന്ദരാജ് തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ നടന്ന പൊതുയോഗം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story