Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആയുർവേദ ആശുപത്രിയിൽ...

'ആയുർവേദ ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കണം'

text_fields
bookmark_border
പട്ടിക്കാട്: വെട്ടത്തൂർ പഞ്ചായത്തി​െൻറ കീഴിെല പട്ടിക്കാട് ആയുർവേദ ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ കൂടുതൽ തുക നീക്കിവെക്കണമെന്ന് ഹോസ്പിറ്റൽ മാനേജ്‌മ​െൻറ് കമ്മിറ്റി, വെട്ടത്തൂർ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. രോഗികളുടെ ആധിക്യംമൂലം പലപ്പോഴും ആവശ്യത്തിന് മരുന്നുകൾ നൽകാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്തുമായി സഹകരിച്ച് കിടപ്പിലായ രോഗികൾക്കായി 'ആയുർസ്പർശം' പാലിയേറ്റിവ് പരിചരണവും പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനത്തി​െൻറ മുകൾനിലയിൽ യോഗ പരിശീലനം തുടങ്ങാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചുവരുന്നു. മാനേജ്മ​െൻറ് കമ്മിറ്റി അംഗങ്ങളായ -പി. -ഹരീഷ് ബാബു, വി.കെ. മനാഫ്, ഹനീഫ, എ. യൂസുഫ് എന്നിവർ സംസാരിച്ചു. വനിത സെമിനാർ പെരിന്തൽമണ്ണ: സി.പി.െഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച ൈവകീട്ട് നാലിന് പെരിന്തൽമണ്ണ കോടതിപ്പടിയിൽ വനിത സെമിനാർ സംഘടിപ്പിക്കും. ആനിരാജ ഉദ്ഘാടനം െചയ്യും. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കേരള മഹിള സമാജം പ്രസിഡൻറ് കമലാസദാനന്ദൻ, സെക്രട്ടറി അഡ്വ. പി. വസന്ത, പ്രഫ. പി. ഗൗരി എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story