Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം മതേതര ബദലിെൻറ ...

സി.പി.എം മതേതര ബദലിെൻറ സാധ്യത തടയുന്നു ^ഷിബു ബേബി ജോൺ

text_fields
bookmark_border
സി.പി.എം മതേതര ബദലി​െൻറ സാധ്യത തടയുന്നു -ഷിബു ബേബി ജോൺ മലപ്പുറം: ദേശീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദി സർക്കാറിനെതിരായ മതേതര ബദലി​െൻറ സാധ്യത പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള ഒരു വിഭാഗം സി.പി.എമ്മുകാർ തടയുകയാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ഷിബു ബേബി ജോൺ. റവല്യൂഷനറി യൂത്ത് ഫ്രണ്ട് ഉത്തരമേഖല ക്യാമ്പ് കോട്ടക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. സി.പി. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം രാജേഷ് പാട്ടശ്ശേരി, ജില്ല പ്രസിഡൻറ് റംഷീദ് വെന്നിയൂർ, സെക്രട്ടറി അഡ്വ. രാജേന്ദ്രൻ കാവുങ്ങൽ, ആർ.എസ്.പി ജില്ല എക്സി. അംഗങ്ങളായ രാജേഷ് പട്ടാശ്ശേരി, സിദ്ദീഖ് പനക്കൽ, ജില്ല സെക്രട്ടറി വെന്നിയൂർ മുഹമ്മദ്കുട്ടി, മണ്ഡലം സെക്രട്ടറി കാടാമ്പുഴ മോഹനൻ, സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ. കരീം എന്നിവർ സംസാരിച്ചു. അഡ്വ. നിലമ്പൂർ രമേശ് പതാക ഉയർത്തി.
Show Full Article
TAGS:LOCAL NEWS 
Next Story