Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവൻ രക്ഷാപരിശീലനം...

ജീവൻ രക്ഷാപരിശീലനം കാലഘട്ടത്തി​െൻറ ആവശ്യം –സ്​പീക്കർ

text_fields
bookmark_border
പൊന്നാനി: ജീവൻ രക്ഷാപരിശീലന പരിപാടികൾ കാലഘട്ടത്തി​െൻറ ആവശ്യമാെണന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ജില്ല ഭരണകൂടവും എയ്ഞ്ചൽസ് മലപ്പുറവും സംയുക്തമായി നടത്തിയ മെഗാ ബി.എൽ.എസ് പരിശീലന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പൊന്നാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങൾ, കുഴഞ്ഞുവീഴൽ തുടങ്ങിയ കാരണങ്ങളാൽ മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സഹചര്യത്തിൽ കുട്ടികളിൽ ശാസ്ത്രീയമായ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവത്കരണവും നൽകുന്നതി​െൻറ ഭാഗമായാണ് പരിപാടി നടന്നത്. എയ്ഞ്ചൽസ് ഇൻറർനാഷനൽ ഫൗണ്ടേഷനാണ് പരിശീലനത്തിന് നേത്യത്വം നൽകിയത്. തിരൂർ ഉപജില്ലയിലെ 75 സ്കൂളുകളിലെ സ്കൗട്സ്, ഗൈഡ്സ്, എൻ.സി.സി വിഭാഗങ്ങളിൽനിന്നായി 5000ത്തിലേറെ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ഡയറക്ടർമാരായ ഡോ. പി.പി. വേണുഗോപാൽ, ഡോ. അജിൽ അബ്ദുല്ല, ഡോ. ബിജു, ഡോ. ജംഷദ്, ഡോ. ജസീഖ്, എന്നിവർ ക്ലാസെടുത്തു. ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പൊന്നാനി തഹസിൽദാർ നിർമൽകുമാർ, ടി.കെ. രവി, നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story