Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഫഷനലുകളുടെ...

'പ്രഫഷനലുകളുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തണം'

text_fields
bookmark_border
പ്രഫഷനലുകളുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തണം- പ്രോഫ്കോണ്‍ തളിപ്പറമ്പ്: പ്രഫഷനലുകളുടെ ക്രിയാശേഷി രാജ്യനന്മക്ക് ഉപയോഗപ്പെടുത്താൻ ഭരണകൂടം മുന്‍കൈയെടുക്കണമെന്ന് സൗദി ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സ​െൻറര്‍ മലയാളവിഭാഗം തലവന്‍ ശൈഖ് അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍മദീനി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന് കീഴില്‍ എം.എസ്.എം തളിപ്പറമ്പില്‍ സംഘടിപ്പിച്ച ആഗോള പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനത്തിൽ കാമ്പസ് ഇൻററാക്ഷന്‍ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളില്‍ ജെയിംസ് മാത്യു എം.എൽ.എ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം എന്നിവര്‍ മുഖ്യാതിഥികളായി. എ.പി. മുനവര്‍ സ്വലാഹി, സി. മുഹമ്മദ് അജ്മൽ, ഇന്‍ഷാദ് സ്വലാഹി, ഹാരിസ് കായക്കൊടി, ഫദ്ലുല്‍ ഹഖ് ഉമരി, ഹംസ മദീനി, അര്‍ഷദ് താനൂർ, ഡോ. സി. മുഹമ്മദ് റാഫി, ഷഫീഖ് സ്വലാഹി, നൂറുദ്ദീന്‍ സ്വലാഹി, അനസ് സ്വലാഹി, കെ. മുനവ്വര്‍, സാദ് ബിന്‍ ഹൈദർ, നയീഫ് ബിന്‍ നസറുദ്ദീന്‍ മദീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഫ്കോണ്‍ ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story