Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ഗാലക്ക്​...

മലപ്പുറം ഗാലക്ക്​ തുടക്കം

text_fields
bookmark_border
മഞ്ചേരി: ഏറനാട് നോളജ്സിറ്റി ആർക്കിടെക്ചർ കോളജിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന 'മലപ്പുറം ഗാല' പരിപാടിക്ക് മലപ്പുറം ഡി.ടി.പി.സി ഹാളിൽ തുടക്കമായി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ആർക്കിടെക്ട് െഎ.കെ. സമീർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയുടെ സാമൂഹിക, കലാ-സാംസ്കാരിക വിഷയങ്ങളെ ആധാരമാക്കിയുള്ള വ്യത്യസ്തങ്ങളായ പ്രദർശനങ്ങൾ, വിവിധ പ്രമുഖ സംരംഭങ്ങളുടെ സ്റ്റാളുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പരിപാടി. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അഡ്വ. ശിഹാബ് മേച്ചേരി, മുജീബ്റഹ്മാൻ കുരിക്കൾ, കെ.പി. കമറുദ്ദീൻ, ഡോ. പ്രിസ്റ്റിലിഷാൻ, പി.എം. ഹാരിസ്, ശ്രീനാഥ്, ഫവാസ് തുടങ്ങിയവർ സംബന്ധിച്ചു. ഞായറാഴ്ച സമാപിക്കും. ഏറനാട് നോളജ് സിറ്റി ആർക്കിടെക്ച്ചർ കോളേജ് സംഘടിപ്പിക്കുന്ന 'മലപ്പുറം ഗാല' പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story