Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവ്യാനുഭവമായി...

നവ്യാനുഭവമായി അക്ഷരച്ചിറക് സർഗോത്സവം

text_fields
bookmark_border
എടപ്പാൾ: ഗ്രാമപഞ്ചായത്ത് അക്ഷരച്ചിറക് സർഗോത്സവം വിദ്യാർഥികള്‍ക്ക് നവ്യാനുഭവമായി. എ​െൻറ വായനാക്കുറിപ്പുകൾ പദ്ധതിയുടെ രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തിയാണ് വള്ളത്തോള്‍ കോളജില്‍ ശനി, ഞായർ ദിവസങ്ങളിൽ സർഗോത്സവം സംഘടിപ്പിച്ചത്. തകഴി, ഇടശ്ശേരി, ഉറൂബ്, ബഷീർ, വള്ളത്തോൾ, ചങ്ങമ്പുഴ, ഒ.വി വിജയൻ, കുഞ്ഞുണ്ണി മാഷ്, ഒ.എൻ.വി, എസ്.കെ. പൊെറ്റക്കാട്ട്, വൈലോപ്പിള്ളി, മാധവിക്കുട്ടി, ബാലാമണി അമ്മ എന്നീ എഴുത്തുകാരുടെ പേരിൽ വിദ്യാലയങ്ങൾ പ്രദർശന സ്റ്റാളുകളും ഗ്രന്ഥശാലകൾ നവോത്ഥാന കേരളം സ്റ്റാളും ഒരുക്കി. നാടകവേദി പരിചയപ്പൊടാനും സർഗശേഷി പരിശീലനത്തിനുമുള്ള ക്യാമ്പിൽ നാടക പ്രവർത്തകൻ അരുൺലാൽ, പി. സുരേന്ദ്രൻ, പി.പി. രാമചന്ദ്രൻ, പി. രാമൻ, സി.വി. ഗോവിന്ദൻ, ഇ. ജയകൃഷ്ണൻ, എടപ്പാൾ വിശ്വനാഥൻ, രാമകൃഷ്ണൻ കുമരനെല്ലൂർ എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച പാവ നിർമാണം, കളിപ്പാട്ട നിർമാണം, കുട്ടികളുടെ കവിതാലാപനം, മറഡോണ, കടലും കിളിയും നാടകങ്ങൽ, പൂതപ്പാട്ട് കവിതയുടെ രംഗാവിഷ്കാരം എന്നിവയും നടന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story