Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്തു രൂപക്ക്​...

പത്തു രൂപക്ക്​ സുഹൃത്തിനെ അടിച്ചുകൊന്നു

text_fields
bookmark_border
പത്തു രൂപക്ക് സുഹൃത്തിനെ അടിച്ചുകൊന്നു മുംബൈ: പത്തു രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. പാെവെക്കടുത്ത് സായി ബങ്കുർദ ഗ്രാമത്തിലെ ദിനേഷ് ലക്ഷ്മൺ ജോഷിയാണ് (30) സുഹൃത്തായ ജീവൻ മോറെയുടെ (35) അടിയേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മദ്യപിച്ചശേഷം ഇവർ കഴിച്ച ഭക്ഷണത്തി​െൻറ പണം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിൽ കലാശിച്ചത്. ജോഷി ഭക്ഷണത്തി​െൻറ വിലയുടെ പകുതിയായ 10 രൂപ ജീവനോട് ചോദിച്ചതിനെ തുടർന്ന് ജീവൻ മരത്തടികൊണ്ട് ജോഷിയെ അടിച്ച് അവശനാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്. മോറെയെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തതായി പാവൈ പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story