Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

മുണ്ടുപറമ്പ്​-^മച്ചിങ്ങൽ ബൈപാസ്​ മൊഞ്ചാകുന്നു

text_fields
bookmark_border
മുണ്ടുപറമ്പ്--മച്ചിങ്ങൽ ബൈപാസ് മൊഞ്ചാകുന്നു മലപ്പുറം: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി നിർമിച്ച് എപ്പോഴും കുണ്ടും കുഴിയുമായി ഏറെ പഴികേട്ട മുണ്ടുപറമ്പ്-മച്ചിങ്ങൽ ബൈപാസ് ഒടുവിൽ നന്നാക്കുന്നു. ഫെബ്രുവരി ആദ്യവാരം തുടങ്ങിയ പണി മാർച്ചിൽ പൂർത്തിയാകും. പഴയ ടാറിങ് പൂർണമായും പൊളിച്ചുമാറ്റിയതിന് ശേഷമാണ് പണി തുടങ്ങുക. മച്ചിങ്ങലിനും മുണ്ടുപറമ്പിനും ഇടയിൽ വലിയ വാഹനങ്ങൾക്ക് ഭീഷണിയായിരുന്ന കയറ്റം പരമാവധി കുറയും. അര മീറ്റർ ഉയർത്തിയാണ് ഇവിടെ റോഡ് നിർമാണം. ഇതോടെ മച്ചിങ്ങലിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രയാസമില്ലാതെ പോകാനാകും. കയറ്റത്തിൽ ചരക്കുവാഹനങ്ങളടക്കം കുടുങ്ങുന്നതും അപകടങ്ങളും നിത്യസംഭവമായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നതും കുഴി വെട്ടിക്കുേമ്പാൾ നിയന്ത്രണംവിട്ടുള്ള അപകടങ്ങളും നിത്യകാഴ്ചയായിരുന്നു. റോഡി​െൻറ ഇരുഭാഗത്തും റവന്യു റിക്കവറിയിലൂടെ തിരിച്ചുപിടിച്ച ഭൂമിയിലെ മതിലുകൾ പൊളിച്ചുതുടങ്ങിയിട്ടുണ്ട്. ഇവിടെ പരമാവധി റോഡ് വീതി കൂട്ടും. റോഡ് ഉയർത്തൽ, സംരക്ഷണഭിത്തി കെട്ടൽ, കലുങ്ക് നിർമാണം എന്നീ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് അടുക്കായി കരിങ്കല്ല് പാകിയാണ് പുതിയ റോഡ് നിർമിക്കുക. ഇതിന് മേൽ രണ്ട് വരിയിൽ ടാർ പൂശും. ഇതോടെ റോഡ് പൊട്ടുന്നതിന് പരിഹാരമാകും. ഒമ്പത് മീറ്ററിലാണ് ടാറിങ്. ഒരു കലുങ്ക് മാത്രമാണ് പുതുക്കിപ്പണിയുക. മറ്റുള്ളവ ബലമുള്ളതാണെന്ന് പി.ഡബ്ല്യു.ഡി എൻജിനീയർമാർ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. അടുത്ത മാസം നിർമാണം പൂർത്തിയാക്കേണ്ടതിനാൽ രാത്രി രണ്ട് മണിവരെ പണി നടക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story